കൊച്ചി ∙ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപെട്ട ട്രെയിൻ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശബരി എക്സ്പ്രസിലെ യാത്രക്കാരനായ 67 വയസ്സുകാരനാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ 11.10നു ട്രെയിൻ എറണാകുളം നോർത്ത് (ടൗൺ) റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ ഭക്ഷണം വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങിയതാണ്. ഇതിനിടെയാണു ട്രെയിൻ നീങ്ങിത്തുടങ്ങിയതു ശ്രദ്ധയിൽപെട്ടത്. തിരക്കിട്ടു തിരികെ കയറിയപ്പോൾ ചുവടുതെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപെടുകയായിരുന്നു.     
 
യാത്രക്കാരൻ പലവട്ടം ട്രെയിനിന് ഇടയിലൂടെ ഉരഞ്ഞുനീങ്ങി. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന രമേഷ് എന്ന പാഴ്സൽ പോർട്ടർ ഉടൻ യാത്രക്കാരനെ വലിച്ചു പ്ലാറ്റ്ഫോമിലേക്കു മാറ്റിയതിനാൽ ജീവൻ രക്ഷിക്കാനായി. പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരും ഉടൻ ഓടിയെത്തി. ട്രെയിൻ നിർത്തുകയും ചെയ്തു. കാര്യമായ പരുക്കേൽക്കാതിരുന്ന യാത്രക്കാരൻ അതേ ട്രെയിനിൽ യാത്ര തുടർന്നു. സംഭവത്തെത്തുടർന്നു 10 മിനിറ്റോളം വൈകിയാണു ട്രെയിൻ പുറപ്പെട്ടത്. English Summary:  
Train accident Ernakulam involved a 67-year-old passenger who fell between the train and platform at Ernakulam North railway station. A quick-thinking porter rescued the passenger, preventing serious injuries and allowing him to continue his journey. |   
                
                                                    
                                                                
        
 
    
                                     
 
 
 |