അടുത്തിടെ കേരളത്തിൽ ഒരു പ്രശസ്ത ഗായകന്റെ സംഗീതപരിപാടി നടക്കുന്നു. പ്രതീക്ഷിച്ചതിലും ഏറെ പേരുണ്ട് കാഴ്ചക്കാരായി. ഒരുപക്ഷേ അതൊരു വലിയ തിക്കുംതിരക്കും ദുരന്തത്തിലേക്കു മാറിയേക്കാം. എന്നാൽ ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രം മുൻകൂട്ടി തിരിച്ചറിഞ്ഞ് വേണ്ടപോലെ നിർദേശങ്ങൾ നൽകി ആ ദുരന്തം ഒഴിവാക്കിവിട്ടു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. എല്ലാ വർഷവും ഡിസംബറിൽ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന ചലച്ചിത്രമേളയിലും ജനക്കൂട്ടനിയന്ത്രണത്തിനു പ്രത്യേക നിരീക്ഷണം ഉണ്ട്. കേരളത്തിലെ അഗ്നിരക്ഷാസേനയ്ക്കും ലഭിച്ചിട്ടുണ്ട് ആൾക്കൂട്ട നിയന്ത്രണത്തിലും ആൾക്കൂട്ടമനഃശാസ്ത്രത്തിലും പ്രത്യേക പരിശീലനം. തൃശൂർ പൂരം, ശബരിമല തുടങ്ങിയ പ്രധാന ഉത്സവപരിപാടികൾക്കും വർഷാവർഷങ്ങളിൽ മാനേജ്മെന്റ് പ്ലാനുകൾ പുതുക്കി തയാറാക്കും. ജനാവേശവും മനഃശാസ്ത്രവും പ്രവചനാതീതമായതിനാൽ ഏതുസമയത്തും ദുരന്തസാധ്യത ഉണ്ടെന്ന തിരിച്ചറിവിലെടുക്കുന്ന മുൻകൂർ തയാറെടുപ്പാണ് സംസ്ഥാനനയം. ദുരന്തസാധ്യത മുന്നിൽക്കാണാൻ ജനങ്ങൾക്കും സംഘാടകർക്കും ദുരന്തസാക്ഷരതാ ബോധവൽക്കരണം നൽകും. അടിയന്തര വാതിലുകൾ, വെള്ളവും വെളിച്ചവും, കാറ്റ്–മഴ, താപതരംഗ പ്രതിരോധം തുടങ്ങി എല്ലാം ഉൾപ്പെടുത്തിയുള്ള പ്ലാനാണ് സംസ്ഥാനത്തിന്റേത്. ജനക്കൂട്ടം നിയന്ത്രണം വിടാനുള്ള സാഹചര്യം    English Summary:  
From Karur Stampede to Advanced Crowd Control: Kerala\“s Comprehensive Plan for Event Security and Crowd Control    |