തൃശൂർ ∙ നേരിട്ടുമാത്രം വിൽപന നടത്താൻ കഴിയുന്ന കേരള ലോട്ടറിയുടെ വ്യാജ ഓൺലൈൻ പതിപ്പ് വിൽപനയുമായി തട്ടിപ്പുകാർ രംഗത്ത്. ‘3 പിഎം റിസൽറ്റ് കേരള’ എന്ന പേരിലുള്ള ആപ്ലിക്കേഷൻ വഴിയാണ് കേരള സർക്കാർ ഓൺലൈൻ ലോട്ടറി എന്ന പേരിൽ വിൽപന നടത്തുന്നത്.
- Also Read ആത്മഹത്യാ നിരക്ക് കേരളം മൂന്നാമത്; സ്ത്രീകൾക്കെതിരായ കുറ്റകൃത്യം കേരളത്തിൽ കൂടി
കേരള ലോട്ടറി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ഓൺലൈൻ പാർട്നർ എന്നാണ് ഇവരുടെ അവകാശവാദം. കേരള സർക്കാർ മുദ്രയും ഓൺലൈൻ ലോട്ടറി പാർട്നറായി നിയമിച്ചെന്നുകാണിച്ചുള്ള അവ്യക്തമായ സർക്കാർ ഉത്തരവിന്റെ കോപ്പിയും തട്ടിപ്പിന് ഇവർ ഉപയോഗിക്കുന്നു.
കുറഞ്ഞത് 400 രൂപ ആപ്ലിക്കേഷന്റെ ഓൺലൈൻ അക്കൗണ്ടിൽ യുപിഐ വഴി നിക്ഷേപിച്ച് വേണം ഓൺലൈൻ ലോട്ടറിയെടുക്കാൻ. തുക നിക്ഷേപിച്ച് കഴിഞ്ഞ് 10 ലോട്ടറിയുടെ സെറ്റോ ഓരോ ലോട്ടറിയായോ വാങ്ങാം. ധനലക്ഷ്മി, സുവർണ കേരളം, കാരുണ്യ, സമൃദ്ധി തുടങ്ങിയ കേരള ലോട്ടറിയുടെ പേരുകളാണ് തട്ടിപ്പുകാരും ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ, സമ്മാനം ലഭിച്ചു എന്ന മെസേജ് വന്നവർക്കൊന്നും പണം പിൻവലിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷന്റെ റിവ്യൂ നോക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയും. നറുക്കെടുപ്പ് കഴിഞ്ഞാൽ 24 മണിക്കൂറിനകം സമ്മാനത്തുക ഓൺലൈൻ അക്കൗണ്ടിൽ ക്രെഡിറ്റാകുമെന്നും ഇത് ബാങ്ക് അക്കൗണ്ട് വഴി, ടാക്സോ മറ്റ് രേഖകളോ നൽകാതെ പിൻവലിക്കാനാകുമെന്നുമാണ് ഇവരുടെ വാഗ്ദാനം. English Summary:
Kerala Lottery Scam: How Fraudsters Are Selling Fake Online Tickets |