കേട്ടു പരിചയിച്ച കഥകളിലെ വില്ലൻകഥാപാത്രമായാണു നാം പലപ്പോഴും കഴുകൻമാരെ കാണുന്നത്. പകർച്ചവ്യാധികൾ തടയുന്നതിൽ ഭക്ഷ്യശൃംഖലയിൽ കഴുകനു വലിയ പങ്കുണ്ട്. ചിത്രങ്ങളിലൂടെ പരിചിതരാണെങ്കിലും കേരളത്തിൽ ഇന്നു കഴുകൻമാരുള്ളത് വയനാട് ജില്ലയുടെ ചില മേഖലകളിൽ മാത്രമാണ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട റിപ്പോർട്ടുകൾ മാത്രമാണുള്ളത്. ഭക്ഷണ ലഭ്യത കുറഞ്ഞതോടെയാണിതു സംഭവിച്ചത്. വയനാടിനൊപ്പം തമിഴ്നാട്ടിലെ മുതുമല, സത്യമംഗലം കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളും ചേർന്ന വിസ്തൃതമായ വനമേഖലയാണ് കഴുകൻമാർക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.    English Summary:  
Wayanad Forest Survey Reveals Significant Rise in Vulture Population: An Account from Inside the Forest |