ഒറ്റപ്പാലം∙ വിദ്യാർഥിനിക്കുനേരെ കെഎസ്ആർടിസി ബസിൽ അതിക്രമം. ബസ് കണ്ടക്ടറെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ പരാതിയിലാണു കേസ്. കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂരിൽ നിന്നു ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിലാണ് സംഭവം. ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു അതിക്രമം.
- Also Read പോണ്ടിച്ചേരി സർവകലാശാലയിലെ പീഡന പരാതി; പ്രതിഷേധിച്ച വിദ്യാർഥികളെ മർദിച്ചു, മലയാളികൾക്കും പരുക്ക്
പെൺകുട്ടിയുടെ അടുത്തിരുന്ന കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടി പൊലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെട്ടു. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പത്തിരിപാലം സ്വദേശിയായ കണ്ടക്ടറെ ചോദ്യം ചെയ്തു വരികയാണ്.
- Also Read ജീവനെടുക്കാൻ ശേഷിയുള്ള രോഗം, പോസ്റ്റിട്ട് ‘അഭിമാനം’ കൊള്ളുകയല്ല വേണ്ടത്’: മരുന്നു കഴിച്ചാൽ കിട്ടുമോ മാനസികാരോഗ്യം?– സൈക്യാട്രിസ്റ്റ് പറയുന്നു
English Summary:
Student harassment in KSRTC bus: Student harassment in KSRTC bus incident reported, leading to the custody of the conductor. The incident occurred in Ottapalam, with the police investigating the complaint filed by the student. |