കൊച്ചി∙ മുനമ്പം ഭൂമി പ്രശ്നത്തിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കാനായി റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
- Also Read വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് സമാധാന നൊബേൽ; ട്രംപിന് നിരാശ
1950ലെ ആധാരപ്രകാരം മുനമ്പത്തെ ഭൂമി വഖഫിന് വിട്ടുനൽകിയിട്ടുള്ളതല്ല. അത് ഫറൂഖ് കോളജിനുള്ള ദാനമാണെന്നും അതുകൊണ്ടു തന്നെ മുനമ്പത്തെ ഭൂമി വഖഫിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസുമാരായ എസ്.എ.ധർമാധികാരി, വി.എസ്.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 2019ൽ മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ നടപടി നിയമപരമായി തെറ്റാണ്. നീതീകരിക്കാനാകാത്ത കാലതാമസമാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ഭൂമി കൈമാറി 69 വര്‍ഷത്തിനുശേഷമാണ് ബോര്‍ഡ് നടപടി. അതുകൊണ്ടു തന്നെ ഭൂമി വഖഫ് ആക്കി മാറ്റാനാകില്ല എന്നും കോടതി വ്യക്തമാക്കി.
മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച നടപടി നിലനിൽക്കില്ലെന്നുമുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സർക്കാരിനേറ്റ തിരിച്ചടിയായിരുന്നു. തുടർന്നാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. English Summary:
High Court verdict regarding the Munambam land dispute: The court ruled that the land is not Waqf property. |