തിരുവനന്തപുരം∙ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണു കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോര്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ പരസ്പരവിരുദ്ധമായാണ് സംസാരം. ഇതോടെ ബണ്ടിചോറിന്റെ മാനസികനില പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്.
- Also Read ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തണം: ആഹ്വാനം ചെയ്തു പ്രധാനമന്ത്രി, സംരക്ഷണം ഒരുക്കുമെന്ന് രാഹുൽ
റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ് ബണ്ടിചോര്‍ ഇപ്പോഴുള്ളത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചാകും പരിശോധന നടത്തുക. ബണ്ടി ചോറിനെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയക്കുകയായിരുന്നു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാന്‍ എത്തിയെന്നാണ് ബണ്ടിചോര്‍ ഇന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
- Also Read ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞു; ദേശീയ താരത്തിന് ദാരുണാന്ത്യം–വിഡിയോ
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അഭിഭാഷകനെ കണ്ട് വിശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മറ്റെന്തെലും ദുരൂഹത ഇയാളുടെ യാത്രയില്‍ ഉണ്ടോയെന്നറിയാനാണ് റെയില്‍വേ എസ്പി ഷഹന്‍ഷായുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍. പേരൂര്‍ക്കട സ്റ്റേഷനില്‍ നിന്ന് 76,000 രൂപയും കുറച്ചു സാധനങ്ങളും കിട്ടാനുണ്ടെന്നാണ് ബണ്ടി ചോര്‍ പറയുന്നത്. ഇതാവശ്യപ്പെട്ട് ഇന്നലെ സ്റ്റേഷനില്‍ എത്തിയെങ്കിലും രേഖകള്‍ ഇല്ലാത്തതിനാല്‍ പറഞ്ഞുവിട്ടുവെന്നും ഇയാൾ പറയുന്നു.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്ത ബണ്ടി ചോറിനെ പിന്നീട് വിട്ടയച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് അഡ്വ. ബി.എ.ആളൂരിന്റെ ഓഫിസിലേക്കാണ് ബണ്ടി ചോര്‍ പോയത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ബണ്ടി ചോര്‍ പൊലീസിനോട് പറഞ്ഞത്. ആളൂര്‍ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നായിരുന്നു ഇയാൾ പറഞ്ഞത്. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിട്ടയച്ചതെന്നുമാണ് എറണാകുളം സൗത്ത് റെയില്‍വെ പൊലീസ് അറിയിച്ചത്. English Summary:
Bunty Chor: Bunty Chor is back in custody in Thiruvananthapuram, prompting a mental health evaluation by the police. He was detained at Thampanoor Railway Station and his contradictory statements led to the decision for a psychological assessment at Peroorkada Mental Health Centre. |