കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ എൽസി ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഹർജി തള്ളിയത്. തിങ്കളാഴ്ച സമാനവിധത്തിലുള്ള 5 ഹർജികൾ തള്ളിയിരുന്നു എന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമാണ് എൽസി ജോർജ്. കടമക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ഇല്ലാതായതോടെ എൽഡിഎഫും എൻഡിഎയും തമ്മിലായി മത്സരം.
- Also Read വാക്കുതർക്കത്തിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ, സ്ഥാനത്തു നിന്നു മാറ്റി; വിശദീകരണം തേടും
എൽസിയെ പിന്തുണച്ചയാൾ ഒരേ ഡിവിഷനിൽ നിന്നുള്ളതല്ല എന്നതിനാലാണ് അവരുടെ പത്രിക വരണാധികാരി തള്ളിയത്. എന്നാൽ റിട്ടേണിങ് ഓഫീസർ പത്രിക പരിശോധിച്ച് അനുമതി നൽകിയതാണെന്നും പിഴവുണ്ടായിരുന്നെങ്കിൽ അപ്പോൾ ചൂണ്ടിക്കാട്ടാമായിരുന്നു എന്നും ഹർജിക്കാരി വാദിച്ചു. തുടർവാദം കേട്ട കോടതി, പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് സ്ഥാനാർഥിക്ക് ധാരണ ഉണ്ടായിരിക്കേണ്ടതല്ലേയെന്നു ചോദിച്ചു. ഹര്‍ജിയിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സ്ഥാനാർഥിക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കടമക്കുടിയിൽ എൽസി ജോർജിന്റെ പത്രിക തള്ളുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാൽ യുഡിഎഫ് ഡമ്മി പത്രിക നൽകിയിരുന്നില്ല. ഇന്നലെ പത്രിക തള്ളിയതിനെതിരെ സമർപ്പിച്ച 5 ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. സറീന ഷാജി (മാഞ്ഞാലി), സബിത (അകലാട്), സുസിമോൾ (അയിര), മനു എ.ജോയ് (ഇലഞ്ഞി), സന്തോഷ് കണ്ണഞ്ചേരി (ചിറ്റേത്തുകര) എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്.
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
English Summary:
Kerala local body election updates: The High Court rejected Elsie George\“s petition regarding the rejection of her nomination in Kadamakudy division. With the elections underway, the court stated it couldn\“t interfere, leaving Kadamakudy without a UDF candidate. |
|