തിരുവനന്തപുരം ∙ ഓച്ചിറയിലും ആലപ്പുഴയിലും മേൽനടപ്പാലങ്ങളുടെ പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം.
- Also Read രാത്രി വൈകിയുള്ള ട്രെയിൻ യാത്രയാണോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം
ഭാഗികമായി റദ്ദാക്കിയവ :
ഇന്നലെ നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്‌ലി എക്സ്പ്രസ് (22654) നാളെ പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകിട്ട് 4ന് ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ–തിരുവനന്തപുരം എസി എക്സ്പ്രസ് എറണാകുളം ജംക്‌ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം–ചെന്നൈ എസി എക്സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്നു പുറപ്പെടും.
- Also Read അന്ന് നെഹ്റു ചോദിച്ചു, എന്തുകൊണ്ട് ഈ പാത നിർമിക്കാൻ വൈകി? ആ സ്വപ്നം പൂർത്തിയായി അര നൂറ്റാണ്ട്; ക്രോസിങ്ങിൽ കിടന്ന ‘കോട്ടയം പാത’
വൈകുന്നവ :
ഇന്നത്തെ മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് (16348) രണ്ടര മണിക്കൂറും രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ–ചെന്നൈ എക്സ്പ്രസ്, നിലമ്പൂർ–തിരുവനന്തപുരം നോർത്ത് രാജ്യറാണി എന്നിവ 2 മണിക്കൂറും വൈകും.
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
ഇന്നത്തെ മംഗളൂരു–തിരുവനന്തപുരം മാവേലി, മംഗളൂരു–തിരുവനന്തപുരം അന്ത്യോദയ എന്നിവ ഒന്നര മണിക്കൂറും തിരുപ്പതി–കൊല്ലം എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം സൂപ്പർ എന്നിവ അര മണിക്കൂറും വൈകും. ഇന്നത്തെ മംഗളൂരു–തിരുവനന്തപുരം മലബാർ 10 മിനിറ്റും ചെന്നൈ–ഗുരുവായൂർ എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകും. നാളെ പുലർച്ചെ 3.45നുള്ള കൊല്ലം–ആലപ്പുഴ മെമു 30 മിനിറ്റും 4.20ന്റെ കൊല്ലം–എറണാകുളം മെമു 10 മിനിറ്റും വൈകും. English Summary:
Train Schedule Changes in Kerala: Train delays in Kerala are expected due to ongoing construction work in Ochira and Alappuzha. Several trains are partially canceled or will be running late, affecting passengers traveling through these regions. |