കൊല്ലം ∙ ചടയമംഗലം മുൻ എംഎൽഎയും മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയുമായ ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥി. ചടയമംഗലം ഡിവിഷനിൽ നിന്നാകും സിപിഐ സ്ഥാനാർഥിയായി ലതാദേവി മത്സരിക്കുക. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ്. ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
- Also Read മുട്ടടയിൽ ഇന്ന് ഇന്റർവെൽ പഞ്ച്; വൈഷ്ണയോ പകരം സ്ഥാനാർഥിയോ? കോൺഗ്രസിനു നിർണായക മണിക്കൂറുകൾ
സിപിഐ ചടയമംഗലം മണ്ഡലം സെക്രട്ടറിയുടെ ചുമതലയും ലതാദേവിയാണ് വഹിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതയ്ക്കാണ്. ലതാദേവി വിജയിക്കുകയും ഭരണം എൽഡിഎഫിനു ലഭിക്കുകയും ചെയ്താൽ ലതാദേവി ആദ്യ രണ്ടര വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുമെന്നാണ് വിവരം.
- Also Read ബിഎൽഒ പറയുന്നു: ഭക്ഷണത്തിന് പണമില്ല, വെള്ളം മാത്രം കുടിച്ച് അലച്ചിൽ; ഓഫിസ് ജോലിയും കാത്തിരിക്കുന്നു; എല്ലാവര്‍ക്കുമുണ്ട് ഒരു സംശയം
English Summary:
R. Lathadevi to Contest in Kollam District Panchayat Election: R. Lathadevi is set to contest in the Kollam District Panchayat election from Chadayamanagalam Division as a CPI candidate. As the Kollam District Panchayat President position is reserved for women this term, there\“s a possibility of her becoming the president for the initial two and a half years if she wins and LDF secures the governance. |