അമ്പലപ്പുഴ ∙ അയ്യപ്പനെ പോലും സുരക്ഷിതമാക്കി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. എല്ലാത്തിനും മീതെയാണ് രാഷ്ട്രീയം. ആ മണ്ഡലത്തിൽ അയ്യപ്പനെ പൊന്നിൽ പൊതിഞ്ഞു വച്ചിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ നടന്ന ദേവദത്ത് ജി. പുറക്കാട് അനുസ്മരണത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.
രാഷ്ട്രീയമായി സംരക്ഷണം ഇല്ലെങ്കിൽ എന്നേ അയ്യപ്പിന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെയെന്നും സുധാകരൻ പറഞ്ഞു. താൻ മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണപാളിയും ആരും കൊണ്ടുപോയിരുന്നില്ല. അന്ന് മൂന്നര വർഷം കഴിഞ്ഞപ്പോൾ തന്റെ ദേവസ്വം മന്ത്രി സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു. താനുണ്ടായിരുന്ന മൂന്നര വർഷം ഒരു അഴിമതിയും നടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. പ്രസംഗത്തിനു ശേഷം പ്രതികരണത്തിനായി മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും സുധാകരൻ തയ്യാറായില്ല. English Summary:
Sudhakaran\“s Remarks at Sabarimala Issue: G. Sudhakaran\“s statement highlights the perceived influence of politics in safeguarding even religious figures like Ayyappan. |