തിരുവനന്തപുരം ∙ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻ ലാലിന് വൻ സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ. ശനിയാഴ്ച, തിരുവനന്തപുരത്ത് മോഹൻ ലാലിനെ സർക്കാർ ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മോഹൻ ലാലിന്റെയും മുഖ്യമന്ത്രിയുടെയും സൗകര്യം നോക്കി ആദരം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ സജിചെറിയാൻ നാളെ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.Road Accident Kerala, Kerala Car Accident, Malappuram Accident News, Accident in Kerala, Malayala Manorama Online News, Kerala Road Mishap, Car Accident Malappuram, Latest Kerala Accident, Kerala Traffic Accident, News about Accident in Kerala, റോഡപകടം കേരളം, കേരള അപകട വാർത്തകൾ, Malappuram Road Accident, Indian road accidents, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
സെപ്റ്റംബർ 23നാണ് മോഹൻ ലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്. മോഹൻലാലിന്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു ജൂറിയുടെ അഭിപ്രായം. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനു ശേഷം രണ്ടാമത് ഈ പുരസ്കാരം ലഭിച്ച മലയാളി ആണ് മോഹൻ ലാൽ. English Summary:
Kerala Government to Honor Mohanlal: Mohanlal is set to be honored by the Kerala government in a grand ceremony in Thiruvananthapuram. The felicitation recognizes his Dadasaheb Phalke Award and significant contributions to Indian cinema.  |