ബെംഗളൂരു ∙ കെഎസ്ആർ ബെംഗളൂരു– എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി. മടക്കയാത്ര ടിക്കറ്റ് അതിവേഗം തീർന്നു. ഇരുവശത്തേക്കുമുള്ള ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ട്. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്.
- Also Read എറണാകുളം–ബെംഗളൂരു വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ ആർഎസ്എസ് ഗണഗീതം; വിവാദമായതോടെ പിൻവലിച്ചു
∙ സർവീസ് ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ
11നാണ് ട്രെയിൻ പതിവ് സർവീസ് ആരംഭിക്കുന്നത്. എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിന്റെ ടിക്കറ്റുകളാണ് വേഗത്തിൽ വിറ്റു തീർന്നത്. 8 കോച്ചുകളുള്ള ട്രെയിനിൽ 7 ചെയർകാറുകൾ, 1 എക്സിക്യൂട്ടീവ് ചെയർകാർ എന്നിവയിലായി 600 പേർക്കു യാത്ര ചെയ്യാം. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണു സർവീസ്. ഇരുവശങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും വ്യത്യാസമുണ്ട്. ബെംഗളൂരുവിൽനിന്ന് എറണാകുളം വരെ ചെയർകാറിൽ (സിസി) ഭക്ഷണം ഉൾപ്പെടെ 1655 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ (ഇസി) 3015 രൂപയുമാണു നിരക്ക്.
- Also Read ബെംഗളൂരു–എറണാകുളം വന്ദേഭാരത് നിരക്കുകളായി; ചെയർകാറിൽ 1095 രൂപ
ചെയർകാറിൽ അടിസ്ഥാന നിരക്കായ 1144 രൂപയ്ക്കൊപ്പം 40 രൂപ റിസർവേഷൻ, 45 രൂപ സൂപ്പർഫാസ്റ്റ്, 62 രൂപ ജിഎസ്ടി, 364 രൂപ കേറ്ററിങ് നിരക്ക് എന്നിവ കൂടി നൽകണം. ഇസിയിൽ കേറ്ററിങ് നിരക്ക് 419 രൂപയാണ്. ഭക്ഷണം വേണ്ടാത്തവർക്ക് കേറ്ററിങ് നിരക്കിൽ ഇളവ് ലഭിക്കും. എറണാകുളം ജംക്‌ഷൻ– കെഎസ്ആർ ബെംഗളൂരു വന്ദേഭാരതിന്റെ ചെയർകാറിൽ 1615 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2980 രൂപയുമാണു നിരക്ക്. കേറ്ററിങ് ചാർജ് യഥാക്രമം 323 രൂപയും 384 രൂപയുമാണ്.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
∙കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരതിലെ (26651) റിസർവേഷൻ, കേറ്ററിങ്, ജിഎസ്ടി ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്കുകൾ. (ചെയർകാർ, ബ്രാക്കറ്റിൽ എക്സിക്യൂട്ടീവ് ചെയർകാർ). സേലം– 850 രൂപ (1580), ഈറോഡ്–960 രൂപ (1800), തിരുപ്പൂർ–1040 രൂപ (1960), കോയമ്പത്തൂർ –1115 രൂപ(2120), പാലക്കാട്–1195 രൂപ (2275), തൃശൂർ–1340 രൂപ (2580).
- Also Read തിരഞ്ഞെടുപ്പിൽ തോൽക്കാത്ത ഏകാധിപതി; യാത്രക്കാരിലെ ‘ഗോവിന്ദച്ചാമിമാർ’; ജൂറി കണ്ടില്ലേ ‘കിഷ്കിന്ധാകാണ്ഡം’?- ടോപ് 5 പ്രീമിയം
∙ എറണാകുളം –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് (26652) ടിക്കറ്റ് നിരക്ക്. തൃശൂർ– 440 (830), പാലക്കാട് –605 (1145), കോയമ്പത്തൂർ–705 (1340), തിരുപ്പൂർ –790 (1515), ഈറോഡ് –865 (1670), സേലം–965 (1855), കെആർ പുരം –1600 (2945).
സ്റ്റോപ്പുകളും സമയവും
∙കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരത് (26651) രാവിലെ 5.10നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംക്‌ഷനിലെത്തും. കെആർ പുരം (5.25), സേലം (8.13), ഈറോഡ് (9), തിരുപ്പൂർ (9.45), കോയമ്പത്തൂർ (10.33), പാലക്കാട് (11.28), തൃശൂർ (12.28).
∙ എറണാകുളം ജംക്‌ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് (26652) ഉച്ചകഴിഞ്ഞ് 2.20നു പുറപ്പെട്ടു രാത്രി 11നു ബെംഗളൂരുവിലെത്തും. തൃശൂർ (3.17), പാലക്കാട് (4.35), കോയമ്പത്തൂർ (5.20), തിരുപ്പൂർ (6.03), ഈറോഡ് (6.45), സേലം (7.18) കെആർ പുരം (10.23). English Summary:
Vande Bharat Express: Bengaluru to Ernakulam Reservation Opens. |