ടെൽ അവീവ്∙ ഗാസയിൽ ഹമാസിനെ നശിപ്പിക്കുന്നതു തുരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഹമാസിന്‍റെ ടണലുകൾ തകർക്കും. ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞ വരയ്ക്ക് ഉള്ളിൽ തങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള ഭാഗത്ത് ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.
- Also Read ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് കൈമാറി; ഗാസയിൽ രാജ്യാന്തര സേനയ്ക്ക് യുഎൻ അനുമതി തേടി യുഎസ്
‘‘എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടൊപ്പം, ഹമാസിനെ നിരായുധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഗാസയെ സൈനിക വിമുക്തമാക്കുക എന്നതും ലക്ഷ്യമാണ്. ഗാസയിലെ ഇസ്രയേലിന്‍റെ നയം വ്യക്തമാണ്. ഞങ്ങളുടെ നിയന്ത്രണത്തിലുള്ള മഞ്ഞ മേഖലയിൽ തുരങ്കങ്ങൾ നശിപ്പിക്കാനും ഹമാസിനെ ഇല്ലാതാക്കാനും ഐഡിഎഫ് യാതൊരു പരിമിതികളുമില്ലാതെയാണ് പ്രവർത്തിക്കുന്നത്’’ – ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
- Also Read ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരാമർശിച്ച സുഭാഷ് കപൂർ കടത്തിയത് 9000 കോടിയുടെ വിഗ്രഹങ്ങൾ; കാലടിയിലെ മരതക ശിവലിംഗം കവർന്നത് ആര്?
വെടിനിർത്തൽ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനു മുന്നോടിയായി, ഹമാസ് അംഗങ്ങൾക്ക് സുരക്ഷിതമായ കടന്നുപോകൽ അനുവദിക്കാൻ യുഎസ് ഇസ്രയേലിനു മേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇസ്രയേൽ അവരെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു. അതിനിടെയാണ് പ്രതിരോധ മന്ത്രിയുടെയും പ്രസ്താവന പുറത്തുവരുന്നത്.
- അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
- അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
English Summary:
Israel Gaza conflict escalates as Israel\“s defense minister vows to destroy Hamas and disarm Gaza. The statement highlights the country\“s commitment to neutralizing Hamas and destroying tunnels in the Gaza Strip. |