ബിലാസ്പുർ ∙ ഛത്തീസ്ഗഡിലെ ബിലാസ്പുർ റെയിൽവേ സ്റ്റേഷനു സമീപം മെമു ട്രെയിൻ ചരക്കുവണ്ടിയിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ മരണം 11 ആയി. 20 പേർക്കാണ് പരുക്കേറ്റത്. മരിച്ചവരുടെ ബന്ധുക്കൾക്ക് ഛത്തീസ്ഗഡ് സർക്കാർ 5 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ചുവപ്പ് സിഗ്നൽ അവഗണിച്ച് മെമു മുന്നോട്ടു നീങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ അന്വേഷണം നടത്തുകയാണ്.
- Also Read വിവരം ലഭിച്ചതും മെമു വേഗം കുറച്ചു, മഹേഷ് കണ്ടു രക്തത്തിൽ കുളിച്ചുകിടക്കുന്ന ശ്രീക്കുട്ടിയെ
കോർബ ജില്ലയിലെ ജെവ്‌റയിൽനിന്നു പുറപ്പെട്ട മെമു ട്രെയിനും ചരക്കുവണ്ടിയുമാണ് ഗടോര, ബിലാസ്പുർ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ വൈകിട്ടു നാലിന് അപകടത്തിൽപെട്ടത്. ചരക്കുട്രെയിനിന്റെ പിന്നിലേക്കു മെമു ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മെമുവിന്റെ മുൻവശത്തെ കോച്ച് ചരക്കുവണ്ടിയുടെ മുകളിലേക്കു കയറി.
- Also Read അസമിലെ ‘നെല്ലി’ പ്രയോഗം ഹിമന്തയുടെ രഹസ്യായുധം? 1983ലെ കൂട്ടക്കൊല റിപ്പോർട്ട് ബിജെപി ഇപ്പോൾ പുറത്തുവിടുന്നത് എന്തിന്?
അപകടത്തിന് ഇരയായവർക്ക് റെയിൽവേയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ, ഗുരുതര പരുക്കുള്ളവർക്ക് 5 ലക്ഷം രൂപ, പരുക്കേറ്റ മറ്റുള്ളവർക്ക് ഒരുലക്ഷം രൂപ എന്നിങ്ങനെയാണ് റെയിൽവേയുടെ ധനസഹായം.
- എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ആവർത്തിക്കുമ്പോഴും ഫലപ്രദമായ പരിഹാര നടപടികളില്ലെന്നു വിമർശനം ശക്തമാണ്. 2023 ജൂണിൽ ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 293 പേർ മരിച്ചു. കഴിഞ്ഞവർഷം ജൂണിൽ ബംഗാളിൽ 10 പേരും 2023 ഒക്ടോബറിൽ ആന്ധ്രയിൽ 14 പേരും സമാന അപകടങ്ങളിൽ മരിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @vani_mehrotra എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Bilaspur train accident resulted many deaths: a MEMU train collided with a goods train. Railway is investigating the incident, and compensation has been announced for the victims and their families. |