നോയിഡ സ്വദേശിക്ക് ദയാവധം; ഇറാന് പിന്തുണയുമായി ഉത്തരകൊറിയ - പ്രധാന വാർത്തകൾ
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/3/11/todays-recap-11-03-2026.jpg?w=1120&h=583ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിന് ഉത്തരകൊറിയ പിന്തുണ അറിയിച്ച വാർത്ത തലക്കെട്ടുകളിൽ ഇടംപിടിച്ചു. 13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതി അനുമതി നൽകിയ വാർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്തുണയുമായി ഉത്തരകൊറിയ. ഇസ്രയേലും യുഎസും ഇറാനിൽ നടത്തുന്ന ആക്രമണങ്ങളെ രാജ്യം അപലപിച്ചു. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെ, ഉഗ്രശേഷിയുള്ള ക്രൂസ് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചു. യുദ്ധക്കപ്പലായ \“ചോയ് ഹ്യോണിൽ\“ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്.
13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. തന്റെ മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. കലൂർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ADVERTISEMENT Go AD-FREE
ഹൈദരാബാദിൽനിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനം തായ്‌ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ ഹാർഡ് ലാൻഡിങ് നടത്തി. നിലത്തിറക്കുന്നതിനിടെ വിമാനത്തിന്റെ മുൻവശത്തെ ലാൻഡിങ് ഗിയറിന് (ചക്രം) കേടുപാടുണ്ടായി. റൺവേയിലൂടെ നീങ്ങുന്നതിനിടെ, വിമാനത്തിന്റെ മുൻവശത്തെ ചക്രഭാഗം (നോസ് വീൽ) വേർപ്പെട്ട് റൺവേയിൽ ഉരസി നീങ്ങുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.
തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസുകളില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. ബസിലെ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രത്തിന്റെ ഭാഗത്ത് പോസ്റ്റര്‍ ഒട്ടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ADVERTISEMENT Go AD-FREE
JUST IN
[*]
8 MINUTES AGO ഓരോ വാരവും രാഷ്ട്രീയ ഗതിയറിയാൻ മനോരമ ന്യൂസിന്റെ ഇലക്ഷൻ പൾസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
8 MINUTES AGO നോയിഡ സ്വദേശിക്ക് ദയാവധം; ഇറാന് പിന്തുണയുമായി ഉത്തരകൊറിയ - പ്രധാന വാർത്തകൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
11 MINUTES AGO ഹോർമുസ് കടലിടുക്കിലെ ആക്രമണം: തായ് കപ്പൽ സഞ്ചരിച്ചത് ഇന്ത്യൻ തുറമുഖത്തേക്ക് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Today\“s Recap - 11 03 2026
Pages:
[1]