ക്രൂഡോയിലുമായി 3 കപ്പലുകൾ ഇന്ത്യൻ തീരത്ത്: റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/11/oil-ship.jpg?w=1120&h=583ന്യൂഡൽഹി∙ റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി. റഷ്യയിൽനിന്ന് എൽഎൻജി വാങ്ങാൻ ഏഴു വർഷം മുൻപാണ് ഗെയിൽ കരാറിലേർപ്പെട്ടത്. 23 വർഷത്തേക്കാണ് കരാർ. എന്നാൽ യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതി കുറച്ചുകൊണ്ടുവന്നിരുന്നു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പാചകവാതകം ഉൾപ്പെടെ മുടങ്ങുന്ന ഘട്ടത്തിലാണ് റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി എത്തിക്കാൻ ഇന്ത്യ നീക്കം തുടങ്ങിയത്.
What you should read next
[*] LIVE എൽപിജി ക്ഷാമം: നിയന്ത്രണം കർശനം; നിശ്ചലമാകുമോ പല മേഖലകളും? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ അളവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിക്കും ഒക്ടോബറിനും ഇടയിൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയിൽ ഇറക്കുമതിയുടെ 30–35 ശതമാനം റഷ്യയിൽനിന്നായിരുന്നു. ഡിസംബറോടെ ഇത് 25 ശതമാനത്തിനു താഴെയായി. യുഎസ് ഇളവു നൽകിയതിനു പിന്നാലെയാണ് റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ കുത്തനെ കൂട്ടിയത്. ഇതിനകം ഇന്ത്യ മൂന്നു കോടി ബാരൽ റഷ്യൻ ക്രൂഡോയിൽ ഇന്ത്യ വാങ്ങിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 20 ലക്ഷത്തോളം ബാരൽ യുറൽസ് ക്രൂഡോയിലുമായി മൂന്നു കപ്പലുകൾ ഇന്ത്യൻ തീരത്തെത്തിക്കഴിഞ്ഞു. ബാക്കിയുള്ളവ ദിവസങ്ങൾക്കകം എത്തും.
What you should read next
[*] ‘നോൺവെജി’ൽ ബിരിയാണി മാത്രം; വിവാഹവിരുന്നും മുടങ്ങും: ആശങ്കയോടെ ഹോട്ടലുകളും കേറ്ററിങ് മേഖലയും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
എന്താണ് യുറൽസ് ക്രൂഡോയിൽ?
റഷ്യയിൽ നിന്നുള്ള ഒരു പ്രധാന ക്രൂഡ് ഓയിൽ ഇനമാണിത്. റഷ്യയുടെ പ്രധാന എണ്ണ കയറ്റുമതി ഗ്രേഡിനെയാണ് യൂറൽസ് എന്നു വിശേഷിപ്പിക്കുന്നത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും കൂടുതലായി കയറ്റുമതി ചെയ്യപ്പെടുന്നതും ഇതുതന്നെയാണ്. പടിഞ്ഞാറൻ സൈബീരിയ – വോൾഗ യുറൽ പ്രദേശത്തെ ക്രൂഡ് ഓയിലുകൾ ബ്ലെൻഡ് ചെയ്ത് ഉണ്ടാക്കുന്നതിനെയാണ് യുറൽസ് ക്രൂഡോയിൽ എന്നു വിളിക്കുന്നത്. ADVERTISEMENT Go AD-FREE
JUST IN
[*]
29 SECONDS AGO ക്രൂഡോയിലുമായി 3 കപ്പലുകൾ ഇന്ത്യൻ തീരത്ത്: റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
10 MINUTES AGO ഇറാന്റെ പുതിയ പരമോന്നത നേതാവിന് കനത്ത സുരക്ഷ, പരുക്കേറ്റെന്നും അഭ്യൂഹങ്ങൾ; കാവലൊരുക്കാൻ പേടിസ്വപ്നമായ \“നോപ്പോ\“ കമാൻഡോകൾ Defence
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
13 MINUTES AGO അയ്യോ പൊള്ളുന്നേ...; ചൂട് ഇനിയും കനക്കും, 8 ജില്ലകളിൽ യെലോ അലർട്ട് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
India is increasing its efforts to secure more Liquefied Natural Gas (LNG) from Russia amidst ongoing West Asian conflicts and potential disruptions to cooking gas supplies. This move comes as India also plans to increase its purchase of Russian crude oil, with a significant portion of its total crude oil imports already coming from Russia.
Pages:
[1]