4 വയസുകാരനെ കാണാതായി, വീട്ടുമുറ്റത്തെ ആൾമറയുള്ള കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി; ജീവൻ രക്ഷിക്കാനായില്ല
https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2026/3/11/wandoor-child-well-tragedy.jpg?w=1120&h=583വണ്ടൂർ∙ ഭിന്നശേഷിക്കാരനായ 4 വയസുകാരനെ കിണറ്റില്‍ വീണ് മരിച്ചു. വാണിയമ്പലം ശാന്തിനഗർ പെരുമുണ്ടശ്ശേരി ശ്രിജിൽകുമാറിന്റെ മകൻ അനന്തു ആണ് മരിച്ചത്. ബുധനാഴ്ച പകൽ 10 മണിയോടെ കുട്ടിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലില്‍ വീട്ടുമുറ്റത്തെ ആൾമറയുള്ള കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ദിവ്യ. സഹോദരങ്ങൾ: ആര്യ ദേവ്, ആര്യ നന്ദു. English Summary:
A 4-year-old disabled boy was tragically found dead after falling into a well in Wandoor, Kerala. Despite efforts to rescue him and transport him to the hospital, he could not be saved.
Pages:
[1]