cy520520 Publish time 1 hour(s) ago

ഏറ്റവും അപകടകാരിയായ പിടികിട്ടാപ്പുള്ളി: ഇന്ത്യക്കാരനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൻ ഡോളർ പ്രതിഫലം

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2026/3/11/fbi-ups-reward-for-maryland-murder-fugitive.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



മേരിലാൻഡ്∙ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരനായ ഭദ്രേഷ്കുമാർ ചേതൻഭായ് പട്ടേലിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിവരങ്ങൾ നൽകുന്നവർക്കുള്ള പ്രതിഫലം ഒരു മില്യൻ ഡോളറായി ഉയർത്തി എഫ്ബിഐ. എഫ്ബിഐയുടെ ഏറ്റവും അപകടകാരികളായ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ചേതൻഭായ് 11 വർഷമായി ഒളിവിൽ കഴിയുകയാണ്.

[*] ലോകം കടുത്ത ഇന്ധന ക്ഷാമത്തിലേക്ക്; ചർച്ചകൾക്ക് ഇനിയും അവസരം Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*] പ്രവാസികൾക്ക് ആശങ്കയായി മടക്കയാത്രയ്ക്ക് മൂന്നിരട്ടി ചാർജ്; ആകാശയാത്രയിൽ ആധി Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


2015 ഏപ്രിലിൽ മേരിലാൻഡിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് പട്ടേലിനെ എഫ്ബിഐ അന്വേഷിക്കുന്നത്.ഗുജറാത്തിൽ ജനിച്ച ചേതൻഭായ് പട്ടേൽ മേരിലാൻഡിലെ ഒരു ഡോണട്ട് കടയിൽ ഭാര്യ പാലക്കിനൊപ്പമാണ് ജോലി ചെയ്തിരുന്നത്. 2015 ഏപ്രിലിൽ, ജോലിസ്ഥലത്ത് വച്ച് പാലക്കിനെ ഒരു വസ്തു ഉപയോഗിച്ച് പലതവണ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് പട്ടേലിനെതിരെ കൊലപാതകം കുറ്റം ചുമത്തുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച പാലക്കിനെ (അന്ന് 21 വയസ്സ്) ഭർത്താവ് എതിർത്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.

കൊലപാതകത്തിന് ഒരു മാസം മുൻപ് ഇരുവരുടെയും വീസകളുടെ കാലാവധി കഴിഞ്ഞിരുന്നു.കൊലപാതകത്തിന് ശേഷം പട്ടേൽ ഒളിവിൽ പോയി. ഏതാനും ദിവസങ്ങൾക്ക് ശേഷം അധികൃതർ ഫെഡറൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പട്ടേൽ യുഎസിൽ ബന്ധുക്കളോടൊപ്പം ഒളിച്ചിരിക്കുകയോ കാനഡയിലേക്കോ ഇന്ത്യയിലേക്കോ രക്ഷപ്പെട്ടിരിക്കാമെന്നാണ് എഫ്ബിഐ സംശയിക്കുന്നത്.

പട്ടേൽ സായുധനും അങ്ങേയറ്റം അപകടകാരിയുമാണ് എന്ന് എഫ്ബിഐ പറഞ്ഞു. അദ്ദേഹത്തെക്കുറിച്ചുള്ള ഏത് വിവരവും പൊതുജനങ്ങളോട് അറിയിക്കണമെന്ന് അഭ്യർഥിച്ചു. നേരത്തെയും പ്രതിയെ സംബന്ധിച്ച വിവരങ്ങൾ തേടി എഫ്ബിഐ അറിയിപ്പ് നൽകിയിട്ടുണ്ട്. ADVERTISEMENT Go AD-FREE English Summary:
Bhadrishkumar Chetanbhai Patel is wanted by the FBI in connection with the murder of his wife in Maryland. The FBI has increased the reward to one million dollars for information leading to his arrest, as he has been on the run for 11 years.
Pages: [1]
View full version: ഏറ്റവും അപകടകാരിയായ പിടികിട്ടാപ്പുള്ളി: ഇന്ത്യക്കാരനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൻ ഡോളർ പ്രതിഫലം