LHC0088 Publish time 2 hour(s) ago

യുദ്ധം തുടങ്ങും മുൻപേ രഹസ്യങ്ങൾ ചോർത്തി,ഈ ചൈനീസ് സ്റ്റാർട്അപ് അമേരിക്കയെ വിറപ്പിച്ചോ ? എപ്പിക് ഫ്യൂറിയുടെ ഗതി നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ!

https://img-mm.manoramaonline.com/content/dam/mm/mo/archive/technology/defense/images/2026/3/11/rade-ai.jpg?w=1120&h=583



പശ്ചിമേഷ്യയിൽ മിസൈലുകൾ പറക്കുന്നതിനും മുൻപേ ഡിജിറ്റൽ ലോകത്ത് ഒരു യുദ്ധം തുടങ്ങിയിരുന്നു. വെറും 200 ജീവനക്കാർ മാത്രമുള്ള ഒരു കൊച്ചു ചൈനീസ് സ്റ്റാർട്ടപ് കമ്പനി ലോകത്തെ വൻശക്തിയായ അമേരിക്കയുടെ സൈനിക രഹസ്യങ്ങൾ ഓരോന്നായി പുറത്തുവിടുമ്പോൾ ലോകം പകച്ചുനിൽക്കുകയാണ്. \“ഓപ്പറേഷൻ എപ്പിക് ഫ്യൂറി\“യുടെ ഗതി നിയന്ത്രിക്കുന്നത് ഈ ചൈനീസ് സാങ്കേതിക വിദ്യയാണോ?
What you should read next

[*] അന്യഗ്രഹ ജീവികളോ അതോ ശത്രുരാജ്യമോ? അമേരിക്കയുടെ യുഎഫ്ഒ രഹസ്യം അറിയാവുന്ന മുൻ ജനറലിന്റെ തിരോധാനം! ദുരൂഹമെന്ന് സമൂഹമാധ്യമങ്ങൾ Science

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


രഹസ്യങ്ങൾ പറയുന്ന\“മിസാർവിഷൻ\“

യുഎസ് ഇസ്രയേൽ സഖ്യം ഇറാനെതിരെ ആക്രമണം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക നീക്കങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയ ഉപഗ്രഹ ചിത്രങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന \“മിസാർവിഷൻ\“ (MizarVision) എന്ന കമ്പനിയാണ് ഇതിന് പിന്നിൽ.

എഫ്22 ഫൈറ്ററുകൾ മുതൽ വിമാനവാഹിനി കപ്പലുകൾ വരെ ADVERTISEMENT Go AD-FREE

ഇസ്രയേലിലെ ഓവ്ഡ എയർബേസിൽ പാർക്ക് ചെയ്തിരിക്കുന്ന അത്യാധുനിക എഫ്-22 സ്റ്റെൽത്ത് ഫൈറ്ററുകളുടെ എണ്ണവും സ്ഥാനവും വരെ ഈ ചിത്രങ്ങളിൽ വ്യക്തമായിരുന്നു.

ഖത്തറിലെ അൽ-ഉദൈദ് ബേസ്: ഇറാന്റെ പ്രധാന ലക്ഷ്യമായി മാറിയ ഈ ബേസിന്റെ ഓരോ കോണും മിസാർവിഷൻ മുൻപേ അടയാളപ്പെടുത്തിയിരുന്നു.


High-resolution satellite imagery shows multiple US KC-135 refueling aircraft deployed at Ben Gurion Airport in Israel. pic.twitter.com/sA3ixQyrKw— MizarVision (@MizarVision) February 28, 2026


കടലിലെ കോട്ടകൾ: യുഎസ് നാവികസേനയുടെ അഭിമാനമായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ വിമാനവാഹിനി കപ്പലുകളുടെ കൃത്യമായ സ്ഥാനവും ഡെക്കിലെ വിമാനങ്ങളുടെ എണ്ണവും ഇവർ പുറത്തുവിട്ടു.

എഐയുടെ സഹായം ADVERTISEMENT Go AD-FREE

വെറുമൊരു ഫോട്ടോ എന്നതിലുപരി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ഓരോ യുദ്ധവിമാനത്തെയും മിസൈൽ പ്രതിരോധ സംവിധാനത്തെയും തരംതിരിച്ച് പേര് സഹിതം ലേബൽ ചെയ്താണ് ഇവർ പുറത്തുവിടുന്നത്. ഓപ്പൺ സോഴ്സ് ഡാറ്റയും ചൈനയുടെ \“ജിലിൻ-1\“ ഉപഗ്രഹങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ചേർത്താണ് ഈ വിവരശേഖരണം.

ഇറാൻ ലക്ഷ്യം കണ്ടത് ചൈനീസ് സഹായത്തോടെയോ?

ജോർദാനിലെ മുവാഫാക്ക് സാൽറ്റി എയർബേസിൽ 300 മില്യൺ ഡോളർ വിലമതിക്കുന്ന അമേരിക്കൻ റഡാർ സംവിധാനം (AN/TPY-2) ഇറാൻ തകർത്തത് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. മിസാർവിഷൻ കൃത്യമായി അടയാളപ്പെടുത്തിയ കേന്ദ്രങ്ങളിലാണ് ഇറാന്റെ പല മിസൈലുകളും പതിച്ചത് എന്നത് വെറും യാദൃശ്ചികമാണോ അതോ ആസൂത്രിതമായ നീക്കമാണോ എന്ന ചോദ്യം ഇപ്പോൾ ശക്തമാണ്.
What you should read next

[*] ആഴത്തിൽ ഇറാൻ നിർമ്മിച്ച വമ്പൻ \“മിസൈൽ സിറ്റികൾ\“, വർഷങ്ങളോളം പോരാടാൻ സഹായം: പക്ഷേ ആ സുരക്ഷാ കവചം ഇപ്പോൾ മരണക്കെണിയാകുന്നുവോ? Defence

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


യുദ്ധതന്ത്രം മാറുന്നു; ആകാശത്തെ ചാരക്കണ്ണുകൾ ADVERTISEMENT GO AD-FREE

ഇനി യുദ്ധം നടക്കുന്നത് ഭൂമിയിൽ മാത്രമല്ല, ആകാശക്കണ്ണുകളിലൂടെയുമാണ്. ലോകത്തെവിടെയുമുള്ള സൈനിക നീക്കങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കാലത്ത്, \“രഹസ്യം\“ എന്ന വാക്കിന് അർഥമില്ലാതാവുകയാണ്. മിസാർവിഷൻ പുറത്തുവിടുന്ന ഓരോ ചിത്രവും അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു സുരക്ഷാ വെല്ലുവിളിയായി മാറിക്കഴിഞ്ഞു. English Summary:
MizarVision, a small Chinese startup, has exposed sensitive US military secrets, raising global alarm. Their AI-powered satellite imagery analysis, revealing details of F-22 fighters and aircraft carriers, suggests a significant shift in military intelligence and potentially influences regional conflicts.
Pages: [1]
View full version: യുദ്ധം തുടങ്ങും മുൻപേ രഹസ്യങ്ങൾ ചോർത്തി,ഈ ചൈനീസ് സ്റ്റാർട്അപ് അമേരിക്കയെ വിറപ്പിച്ചോ ? എപ്പിക് ഫ്യൂറിയുടെ ഗതി നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ!