deltin33 Publish time 2 hour(s) ago

കടുത്തുരുത്തി കപിക്കാട് സമ്പൂർണ ഒച്ച് ഗ്രാമം!; ഭക്ഷണം കഴിക്കാനോ പുറത്തേക്ക് ഇറങ്ങാനോ കഴിയാതെ നാട്ടുകാർ ബുദ്ധിമുട്ടിൽ

https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2026/3/11/african-snail.jpg?w=1120&h=583



കടുത്തുരുത്തി∙ പഞ്ചായത്തിലെ കപിക്കാട് നീലിമല പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം. ഭക്ഷണം കഴിക്കാനോ പുറത്തേക്ക് ഇറങ്ങാനോ കഴിയാതെ നാട്ടുകാർ ബുദ്ധിമുട്ടിൽ . പഞ്ചായത്ത് 14–ാം വാർഡിലാണ് ഒച്ച് ശല്യം രൂക്ഷം. പച്ചക്കറികളും ചെടികളും കൃഷികളും ഇവ തിന്നു നശിപ്പിക്കുന്നു. റോഡരികിലും വീടുകളുടെ മതിലുകളിലും നൂറ് കണക്കിന് ഒച്ചുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്.

വീടുകളും മുറ്റത്തും കിണറുകളുടെ മതിലുകളിലും ശല്യമുണ്ട്. ഇതുവരെ പഞ്ചായത്തും കൃഷിവകുപ്പും ആരോഗ്യവകുപ്പും നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും പ്രയോജനമില്ലെന്ന് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ടോമി പ്രാലടി പറഞ്ഞു.

വീടിന് വെളിയിൽ ഇറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത സ്ഥിതിയാണ്.ആരോഗ്യ വകുപ്പും കൃഷി വകുപ്പു ശക്തമായ നടപടി സ്വീകരിക്കണം. ദിവസവും വൈകിട്ടും രാവിലെയും ബക്കറ്റുകണക്കിന് ഒച്ചുകളെയാണ് പിടികൂടി ഉപ്പിട്ടു നശിപ്പിക്കുന്നത്. ഇവയുടെ വ്യാപനത്തിൽ ആശങ്കയുണ്ട്.

ജോഷി തറയിൽ, നീലിമല

ദിവസവും ബക്കറ്റുകളിൽ ഒച്ചുകളെ പിടിച്ച് ഉപ്പിട്ടു നശിപ്പിക്കുകയാണ് പ്രദേശവാസികൾ. കെട്ടിടത്തിന്റെ ഭിത്തികളിലും മറ്റും ഇവ പറ്റിപ്പിടിച്ചിരിക്കുകയാണ്. ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് അര കിലോമീറ്റർ ചുറ്റളവിൽ കോപ്പർ സൾഫേറ്റ് ( തുരിശ്) സ്പ്രേ ചെയ്യുന്ന പ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറ്റു പ്രദേശങ്ങളിലേക്ക് ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം തടയാൻ ഇത് മൂലം കഴിയും. പ്രദേശത്ത് ഒരു മാസമായി ഒച്ചിന്റെ സാന്നിധ്യം ഉള്ളതായി പരാതിയുണ്ട്. ആഫ്രിക്കൻ ഒച്ച് പെരുകുന്നത് കൃഷിക്കും മനുഷ്യരുടെ ആരോഗ്യത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കും. കുട്ടികളിൽ മസ്തിഷ്ക ജ്വരത്തിന് ( മെനിഞ്ചൈറ്റിസ് ) കാരണമാകും. ഒട്ടുമിക്ക വിളകളുടെയും ഇല തിന്നു നശിപ്പിക്കുകയും ചെയ്യും.ആഫ്രിക്കൻ ഒച്ച് ശല്യം പ്രതിരോധിക്കാനും വ്യാപനം തടയാനും ശക്തമായ നടപടികൾ വേണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. English Summary:
African snail infestation in Kapikkad and Neelimala, Kaduthuruthy, is causing severe problems for residents. This invasive species is destroying crops and plants, and posing health risks, leading to urgent calls for effective control measures.
Pages: [1]
View full version: കടുത്തുരുത്തി കപിക്കാട് സമ്പൂർണ ഒച്ച് ഗ്രാമം!; ഭക്ഷണം കഴിക്കാനോ പുറത്തേക്ക് ഇറങ്ങാനോ കഴിയാതെ നാട്ടുകാർ ബുദ്ധിമുട്ടിൽ