സ്വർണവില വീണ്ടും കൂടുന്നു; ഇറാനല്ല, ഇനി ‘സ്വർണത്തലവര’ എഴുതുക അമേരിക്കൻ കണക്ക്, പവൻ 1.20 ലക്ഷത്തിനടുത്ത്
https://img-mm.manoramaonline.com/content/dam/mm/mo/sampadyam/business-news/images/2024/9/25/gold-shutterstock_main.jpg?w=1120&h=583സ്വർണവില കേരളത്തിൽ വീണ്ടും കയറ്റംതുടങ്ങി. ഇന്നു രാവിലെ ഗ്രാമിന് 85 രൂപ വർധിച്ച് വില 14,970 രൂപയിലെത്തി. 680 രൂപ ഉയർന്ന് 1,19,760 രൂപയാണ് പവൻവില. രാജ്യാന്തര വിപണിയുടെ തിരിച്ചുകയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ഇറാൻ വീഴുമെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും ഹോർമുസ് കടലിടുക്ക് യുഎസ് പിടിച്ചെടുക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് എണ്ണവില താഴ്ന്നിറങ്ങിയതും സ്വർണവില വീണ്ടും കൂടിത്തുടങ്ങിയതും. ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഡോളർ ഇൻഡക്സ് താഴ്ന്നതും സ്വർണത്തിന് തിരിച്ചുകയറാനുള്ള വളമായി.
∙ രാജ്യാന്തര സ്വർണവില ഔൺസിന് 5,170 ഡോളർ വരെ താഴ്ന്നശേഷം 5,233 ഡോളറിലേക്ക് കയറി. ഇതോടെ, കേരളത്തിലും വില ഉയരുകയായിരുന്നു.
ALSO READ
[*] LIVE –MARKET SCAN ഹോർമുസിൽ \“കപ്പൽ കെണി\“ ഒരുക്കി ഇറാൻ, കനത്ത തിരിച്ചടി നൽകുമെന്ന് ട്രംപ്, എൽപിജി പ്രതിസന്ധി അതിരൂക്ഷം; യുഎസിൽ റിലയൻസ് റിഫൈനറി Stock Market
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
അതേസമയം ഇറാൻ യുദ്ധമല്ല, ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പുറത്തുവരുന്ന യുഎസിന്റെ പണപ്പെരുപ്പക്കണക്കാണ് സ്വർണത്തിന്റെ വരുംദിവസങ്ങളിലെ ‘തലവര’ പ്രധാനമായും നിശ്ചയിക്കുക. പണപ്പെരുപ്പം കൂടിയാൽ പലിശഭാരം ഉയർന്നതലത്തിൽതന്നെ നിലനിർത്താൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നിർബന്ധിതരാകും. ഇത് ഡോളറിനും യുഎസ് കടപ്പത്രങ്ങൾക്കും (ട്രഷറി യീൽഡ്) നേട്ടമാവുകയും സ്വർണവില താഴുകയും ചെയ്യും.
∙ പണപ്പെരുപ്പം കുറഞ്ഞാൽ പലിശനിരക്ക് കുറയ്ക്കേണ്ടി വരും. ട്രംപ് ഇതിനായി കടുത്ത സമ്മർദവും നിലവിലെ സാഹചര്യത്തിൽ ചെലുത്തും. ഇത് ഡോളറിനെയും കടപ്പത്ര ആദായനിരക്കിനെയും വീഴ്ത്തുകയും സ്വർണവിലയെ മുന്നോട്ട് നയിക്കുകയും ചെയ്യും. കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 70 രൂപ ഉയർന്ന് 12,355 രൂപയായി. വെള്ളിക്ക് വില മാറിയില്ല, ഗ്രാമിന് 290 രൂപ.
∙ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിനു നൽകിയ വില ഗ്രാമിന് 70 രൂപ കൂട്ടി 12,300 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് ഗ്രാമിന് 290 രൂപ.
ALSO READ
[*] എൽപിജി കിട്ടാനില്ല; കേരളത്തിലടക്കം ഹോട്ടലുകൾ പൂട്ടിത്തുടങ്ങി, 90 ലക്ഷം പേരുടെ ‘അന്നം’ മുട്ടും, നിയന്ത്രണം മുറുക്കി കേന്ദ്രം Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ALSO READ
[*] എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപന; കോളടിച്ചത് കമ്പനികൾക്ക് Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ALSO READ
[*] സഞ്ജുവിന്റെ ആസ്തി 100 കോടിക്ക് മുകളിൽ; ലോകകപ്പിലെ പ്രകടനം ‘ഇരട്ടിമധുരം’, കൈയിലെത്തും ഇനിയും കോടികൾ Personal Finance
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ALSO READ
[*] ‘ശത്രുവിന് ഗുണം ചെയ്യും’, ഇന്ത്യയ്ക്കുള്ള റഷ്യൻ എണ്ണ ഇളവിനെതിരെ യുഎസിൽ മുറവിളി, പുട്ടിനുമായി സംസാരിച്ച് ട്രംപ്, ഉപരോധം നീക്കും? Economy
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
Gold price rises today in Kerala, while silver remains unchanged. Why is gold price increasing? Will US inflation data cool down the surging gold prices in Kerala? Check today\“s rate.
Pages:
[1]