ഹോർമുസിൽ കപ്പൽ കെണിയൊരുക്കി ഇറാൻ, എൽപിജി പ്രതിസന്ധി അതിരൂക്ഷം; യുഎസിൽ റിലയൻസ് റിഫൈനറി, സ്വർണം കത്തുന്നു
https://img-mm.manoramaonline.com/content/dam/mm/mo/archive/business/stock-market/images/2026/3/11/trump-netanyahu-main.jpg?w=1120&h=583രാജ്യാന്തര വ്യാപാരത്തിൽ തിരിച്ചടിയായി ഹോർമുസ് കടലിടുക്കിൽ ഇറാൻ കുഴിബോംബുകൾ (മൈൻ) സ്ഥാപിച്ചു തുടങ്ങി. ഇറാന്‍റെ നാവികസേനയെ പൂർണമായും തുടച്ചു നീക്കിയെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറയുന്നത്. എന്നാൽ ഇറാൻ ചെറുബോട്ടുകളും മറ്റും ഉപയോഗിച്ചാണ് കടലിൽ മൈനുകൾ സ്ഥാപിക്കുന്നത്. ഇതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം അപകടം നിറഞ്ഞതായി. പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ, പാചക വാതക വിതരണം ഏതാണ്ട് നിലച്ചു.
അതേസമയം, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിവിലാണ്. സ്വർണം, വെള്ളി വില കയറി. നിക്ഷേപകർ ജാഗ്രതയിലായത് ഓഹരി വിപണികളെയും ബാധിക്കും.
ക്രൂഡ് ഓയിൽ വില ഇടിവിലാണ്. അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) ഓയില്‍ ശേഖരം വിപണിയിലേക്ക് റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളുടെ തുടർന്നാണിത്. 2022ൽ റഷ്യ യുക്രെയ്നെ ആക്രമിച്ചപ്പോൾ ഐഇഎ അംഗരാജ്യങ്ങൾ 182 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിൽ വിവണിയില്‍ എത്തിച്ചിരുന്നു. ഇക്കുറി ഇതിനേക്കാൾ കൂടുതലായിരിക്കും. ADVERTISEMENT Go AD-FREE
ഇറാനിലെ യുദ്ധം അവസാനിക്കാറായെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിൽ ആശയക്കുഴപ്പം മാറാത്തതോടെ ക്രൂഡ് ഓയിൽ വില ഇന്നലെ ചാഞ്ചാട്ടത്തിലായി. ഹോർമുസിൽ ചില കപ്പലുകൾക്ക് യുഎസ് നാവിക സേന അകമ്പടി നൽകിയെന്ന് യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തെങ്കിലും പിന്നീട് പിൻവലിച്ചു. ഡബ്ല്യൂടിഐ 83 ഡോളറിലും ബ്രെന്‍റ് 87 ഡോളറിലും മർബൻ 99 ഡോളറിലുമെത്തി.
ഇന്നലെ യുഎസ് വിപണിക്കും കാര്യമായ നേട്ടമുണ്ടാക്കാൻ ആയിരുന്നില്ല. ചാഞ്ചാടിക്കളിച്ച സൂചികകൾ ഒടുവിൽ നഷ്ടത്തിലായി. ഡോ സൂചിക 0.07 ശതമാനവും എസ് ആൻഡ് പി 0.21 ശതമാനവും നഷ്ടത്തിലായപ്പോൾ നാസ്ഡാക് 0.01 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇറാനിലെ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് ഉറപ്പില്ലാത്തതാണ് വിപണിയെ ബാധിച്ചത്.
ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. ജപ്പാനിലെ നിക്കെയ് സൂചിക രണ്ടു ശതമാനത്തിലേറെ ഉയർന്നു. ഷാൻഹായ് സൂചിക നഷ്ടത്തിലായപ്പോൾ ഹോങ്കോങ് സൂചിക നേട്ടത്തിലാണ്. ADVERTISEMENT Go AD-FREE
ഇന്നലെ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 0.82 ശതമാനം ഉയർന്ന് 78,205.98ലെത്തി. നിഫ്റ്റി 0.97 ശതമാനം കയറി 24,261.60ത്തിലുമെത്തി.
ഗിഫ്റ്റ് നിഫ്റ്റി പോസിറ്റിവാണെങ്കിലും ഇന്ന് ഇന്ത്യൻ വിപണികൾ താഴ്ന്ന് വ്യാപാരം തുടങ്ങുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യാന്തര സൂചനകളും ഇറാൻ യുദ്ധത്തെയും തുടർന്ന് നിക്ഷേപകർ ജാഗ്രത പാലിക്കാനാണ് സാധ്യത. രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുമെന്ന റിപ്പോർട്ടുകളും ഓഹരി വിപണിയെ ബാധിച്ചേക്കും.
രാജ്യാന്തര വിപണിയിൽ സ്വർണം, വെള്ളി വില കയറ്റത്തിലാണ്. ക്രൂഡ് ഓയിൽ വിലയ്ക്ക് പിന്നാലെ അമേരിക്കൻ ഡോളർ സൂചികയും താഴ്ന്നിരുന്നു. ഇതോടെ സ്വർണത്തിൽ ഡിമാൻഡ് വർധിച്ചു. നിലവിൽ ഔൺസിന് രണ്ടു ശതമാനത്തോളം നേട്ടത്തിൽ 5,200 ഡോളറെന്ന നിലയിലാണ് സ്വർണവില. വെള്ളി ഔൺസിന് 88 ഡോളറെന്ന നിലയിലും. കേരളത്തിൽ ഇന്നും സ്വർണവില വർധിക്കാനാണ് സാധ്യത.ADVERTISEMENT GO AD-FREE English Summary:
Can Trump end Iran\“s Hormuz mine crisis after claiming full navy wipeout? Crude dips to $83-99/bbl on IEA reserve release hopes, gold surges 2% to $5,200/oz amid shipping fears—will stocks stay volatile?
Pages:
[1]