യുദ്ധം അടുക്കളയിലേക്ക്; എൽപിജി ക്ഷാമം രൂക്ഷം, ഹോട്ടലുകൾ അടച്ചു തുടങ്ങി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/cooking-gas-cylinder-mm.jpg?w=1120&h=583ന്യൂഡൽഹി ∙ പശ്ചിമേഷ്യയിലെ യുദ്ധം വാണിജ്യ എൽപിജി സിലിണ്ടർ വിതരണത്തെ ബാധിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹോട്ടലുകൾ അടച്ചുതുടങ്ങി. ഒട്ടേറെ അനുബന്ധ മേഖലകളെക്കൂടി ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണു രൂപപ്പെടുന്നത്. ആപ് അധിഷ്ഠിത ക്ലൗഡ് കിച്ചനുകളും വിവാഹവിരുന്ന്– ഇഫ്താർ പാർട്ടി കരാറുകളെടുത്ത കേറ്ററിങ് സ്ഥാപനങ്ങളും ഉൾപ്പെടെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലാണ്.
പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അവശ്യസേവന നിയമം (എസ്മ) പ്രഖ്യാപിച്ചു. ഗാർഹിക എൽപിജി, പൈപ്പിലൂടെയുള്ള പിഎൻജി, വാഹനങ്ങൾക്കുള്ള സിഎൻജി എന്നിവയുടെ ഉൽപാദനം കൂട്ടാൻ പെട്രോളിയം– പ്രകൃതിവാതക മന്ത്രാലയം കമ്പനികൾക്കു നിർദേശം നൽകി. മറ്റു മേഖലകളിൽ നിയന്ത്രണം കർശനമാക്കി. എന്നാൽ, ഗാർഹിക സിലിണ്ടർ ബുക്കിങ്ങിനും 25 ദിവസത്തെ ഇടവേളയുണ്ടാകും.
What you should read next
[*] പശ്മിമേഷ്യ സംഘർഷം: പാചകവാതകം ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം; ഉത്തരവിറക്കി കേന്ദ്രം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഗാർഹികേതര ആവശ്യങ്ങളിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണു മുൻഗണന. തേയില, മറ്റു വ്യവസായങ്ങൾ എന്നിവയ്ക്ക് കഴിഞ്ഞ 6 മാസത്തെ ശരാശരി ഉപഭോഗം കണക്കാക്കി അതിന്റെ 80 ശതമാനവും വളം ഉൽപാദകർക്ക് 70 ശതമാനവും ലഭ്യതയനുസരിച്ചു നൽകും. ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കുമുള്ള വിതരണം പരിശോധിക്കാൻ മൂന്നംഗ സമിതിയെ കേന്ദ്രം നിയോഗിച്ചു. ADVERTISEMENT Go AD-FREE
യുദ്ധം ഉടൻ അവസാനിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവുണ്ടായി. അതേസമയം, യുദ്ധം അവസാനിച്ചാലും ലഭ്യത സാധാരണ തോതിലാകാൻ മാസങ്ങളെടുക്കും.
∙ അഞ്ചിലേറെ സിലിണ്ടർ സ്റ്റോക്ക് ചെയ്യരുത്
അഞ്ചിലേറെ വാണിജ്യ സിലിണ്ടറുകൾ (100 കിലോഗ്രാമിലേറെ) സ്റ്റോക്ക് ചെയ്യുന്നതിന് സംസ്ഥാനത്തെ ഹോട്ടലുകൾക്കു നിയന്ത്രണം. വാണിജ്യ കണക്‌ഷൻ പ്രകാരം ഉപയോഗിക്കാവുന്ന നിശ്ചിത എണ്ണം സിലിണ്ടറിനു പുറമേയുള്ളതിനാണ് ഈ വ്യവസ്ഥ. വൻകിട കേറ്ററിങ് സ്ഥാപനങ്ങൾ, ബോർമ തുടങ്ങി വൻതോതിൽ സിലിണ്ടറുകൾ ഉപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്ക് പെർമിറ്റിലെ അനുവദനീയ തോതിൽ തുടരാം. ഗാർഹിക സിലിണ്ടറുകൾക്കു ക്ഷാമമില്ലെന്നു വിതരണക്കമ്പനികൾ അറിയിച്ചു. അധിക സ്റ്റോക്കും ഗാർഹിക സിലിണ്ടർ ദുരുപയോഗവും പരിശോധിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ സ്ക്വാഡുകൾ രംഗത്തിറങ്ങി. ADVERTISEMENT Go AD-FREE
∙ വിമാന ടിക്കറ്റിന് ഇന്ധന സർചാർജ്
ഊർജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നാളെ മുതൽ ഇന്ധന സർചാർജ് ഈടാക്കും. ഇതോടെ വിമാനക്കൂലി കാര്യമായി വർധിക്കും.
∙ ഗാർഹിക എൽപിജിക്ക് കെവൈസി നിർബന്ധം ADVERTISEMENT GO AD-FREE
ഗാർഹിക എൽപിജി ഉപയോക്താക്കൾക്കു കെവൈസി (Know your customer) പരിശോധന നിർബന്ധമാക്കി. ഗ്യാസ് ഏജൻസി വഴിയോ ആധാറുമായി ബന്ധിപ്പിച്ച സ്മാർട് ഫോൺ ഉപയോഗിച്ചോ നടപടി പൂർത്തിയാക്കണം. www.pmuy.gov.in/e-kyc.html വെബ്സൈറ്റ് സന്ദർശിച്ചോ ഈ ക്യുആർ കോഡ് സ്കാൻ ചെയ്തോ ആവശ്യമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. എൽപിജി കണക്‌ഷനുള്ള കമ്പനിയുടെ ആപ്പും (എച്ച്പി, ഭാരത് ഗ്യാസ്, ഇന്ത്യൻ ഓയിൽ) ആധാർ ആപ്പുമാണ് വേണ്ടത്. ആദ്യം കമ്പനിയുടെ ആപ്പിൽ മൊബൈൽ നമ്പറും ഇ–മെയിലും നൽകി ലോഗ് ഇൻ ചെയ്യണം. ഇതിലുള്ള ഇ–കെവൈസി ലിങ്ക് വഴി ആധാർ ആപ്പിലെത്തി നടപടി പൂർത്തിയാക്കാം.
JUST IN
[*]
25 SECONDS AGO LIVE യുദ്ധം അടുക്കളയിലേക്ക്; എൽപിജി ക്ഷാമം രൂക്ഷം, ഹോട്ടലുകൾ അടച്ചു തുടങ്ങി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 MINUTE AGO പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചി, ആലുവ മേഖലകളിൽ ഇന്ന് ഗതാഗത നിയന്ത്രണം Ernakulam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
57 MINUTES AGO സമയത്തെച്ചൊല്ലി തർക്കം: ബാറിന് പുറത്ത് വെടിവയ്പ്, ജീവനക്കാരന് അദ്ഭുത രക്ഷപ്പെടൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
Pages:
[1]