സമയത്തെച്ചൊല്ലി തർക്കം: ബാറിന് പുറത്ത് വെടിവയ്പ്, ജീവനക്കാരന് അദ്ഭുത രക്ഷപ്പെടൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/8/7/shot-dead.jpg?w=1120&h=583കോട്ടയം ∙ സമയം കഴിഞ്ഞതിനാൽ പുറത്തുപോകണമെന്നാവശ്യപ്പെട്ട ബാർ ജീവനക്കാരനു നേരെ മദ്യപൻ നിറയൊഴിച്ചു. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കൾ രാത്രി 11ന് ആണു സംഭവം. ബാർ സമയം കഴിഞ്ഞെന്നും ബില്ലടച്ചു പുറത്തേക്ക് ഇറങ്ങണമെന്നും മദ്യപിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തോടു ജീവനക്കാരൻ പറഞ്ഞതാണു പ്രകോപനത്തിനു കാരണം. സംഘത്തിലെ രണ്ടുപേർ ചേർന്നു ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ബാറിൽനിന്നു പുറത്തിറങ്ങിയ സംഘാംഗങ്ങളിലൊരാൾ ബാറിന്റെ പാർക്കിങ് ഏരിയയിൽവച്ച് ബാർ ജീവനക്കാരനു നേരെ തോക്കുചൂണ്ടി.
What you should read next
[*] ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സംഘത്തിലെ മറ്റു രണ്ടുപേർ ചേർന്നു പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മദ്യപൻ വെടിയുതിർത്തു. ബാർ ജീവനക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇതോടെ, സംഘം സ്ഥലത്തുനിന്നു കടന്നുകളഞ്ഞെന്നും ബാർ മാനേജ്മെന്റ് ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിവച്ചെന്നാണു പൊലീസ് നിഗമനം.
കേസെടുത്തെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു. ബാർ ജീവനക്കാരായ യുവതികളോടു മദ്യപസംഘത്തിലെ രണ്ടുപേർ മോശമായി പെരുമാറിയതാണു തർക്കത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്.
JUST IN
[*]
1 MINUTE AGO സമയത്തെച്ചൊല്ലി തർക്കം: ബാറിന് പുറത്ത് വെടിവയ്പ്, ജീവനക്കാരന് അദ്ഭുത രക്ഷപ്പെടൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
4 HOURS 17 MINUTES AGO Smiley ‘തൊപ്പി’ എടുത്ത കൈകൊണ്ട് അച്ഛന് അദ്വൈതിന്റെ സല്യൂട്ട് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
4 HOURS 59 MINUTES AGO 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന് 30 വർഷം തടവ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Firing incident in Puthuppally bar: drunkard fired at a bar employee after the latter asked him to leave as the bar had closed. The incident took place at a bar in Kaithappala, Puduppally, at 11 pm on Monday.
Pages:
[1]