Chikheang Publish time 2 hour(s) ago

കാട്ടാനകളെ തുരത്തുന്നതിനിടെ ആക്രമണം; വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ കൊല്ലപ്പെട്ടു

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/11/forest-watcher-shaiju.jpg?w=1120&h=583



അലനല്ലൂര്‍∙ കാട്ടാനകളെ തുരത്തുന്നതിനിടെ കാട്ടാന തിരിഞ്ഞാക്രമിച്ചതിനെ തുടര്‍ന്ന് തിരുവിഴാംകുന്ന് പുളിക്കലടി ആദിവാസി സങ്കേതത്തിലെ തെക്കേപുളിക്കലടി ഷൈജു (25) മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കച്ചേരിപ്പറമ്പ് ചെന്നേരി ജനവാസ മേഖലയോടു ചേര്‍ന്ന ഭാഗത്ത് തമ്പടിച്ച രണ്ട് കാട്ടാനകളെ വനപാലകരുടെ നേതൃത്വത്തില്‍ തുരത്തുന്നതിനിടെ ഒരു ആന ഇവര്‍ക്ക് നേരെ പാഞ്ഞടുത്തതോടെ ആളുകള്‍ ചിതറി ഓടിയെങ്കിലും ഷൈജുവിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. നെഞ്ചില്‍ ചവിട്ടേല്‍ക്കുകയും, കലിനു പൊട്ടലേല്‍ക്കുകയും ചെയ്ത ഷൈജുവിനെ ഉടനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What you should read next

[*] ലോണിന്റെ തിരിച്ചടവ് മുടങ്ങി; നഗ്ന ചിത്രങ്ങള്‍ ബന്ധുക്കൾക്ക് അയച്ചു, ആസിഡ് കുടിച്ച് യുവാവ് ജീവനൊടുക്കി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കഴിഞ്ഞ നാലു വര്‍ഷമായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ താല്‍ക്കാലിക വാച്ചറാണ്. പരേതനായ ഗോപാലന്റെയും ശാരതയുടെയും മകനാണ്. സഹോദരങ്ങള്‍. ബിജു, ഷിജു, ബിന്ദു, സിന്ധു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം ഇന്ന് നടക്കും. വനപലകര്‍, ആര്‍ആര്‍ടി, വാച്ചര്‍മാര്‍ എന്നിവരടങ്ങുന്ന 19 അംഗ സംഘം ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് കാട്ടാനകളെ തുരത്തല്‍ ആരംഭിച്ചത്.
JUST IN

[*]
55 SECONDS AGO കാട്ടാനകളെ തുരത്തുന്നതിനിടെ ആക്രമണം; വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ കൊല്ലപ്പെട്ടു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
26 MINUTES AGO ഏക വ്യക്തിനിയമം വിവേചനപരമായ നിയമങ്ങൾക്കുള്ള മറുപടി: കോടതി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
33 MINUTES AGO ലോണിന്റെ തിരിച്ചടവ് മുടങ്ങി; നഗ്ന ചിത്രങ്ങള്‍ ബന്ധുക്കൾക്ക് അയച്ചു, ആസിഡ് കുടിച്ച് യുവാവ് ജീവനൊടുക്കി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
A temporary forest watcher was tragically killed while attempting to drive away wild elephants in Kerala. This incident highlights the dangers faced by forest personnel in managing human-wildlife conflict.
Pages: [1]
View full version: കാട്ടാനകളെ തുരത്തുന്നതിനിടെ ആക്രമണം; വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ കൊല്ലപ്പെട്ടു