LHC0088 Publish time 1 hour(s) ago

ഭാര്യയോട് ക്ഷമാപണം നടത്തി മന്ത്രി ഗണേഷ്; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ - പ്രധാന വാർത്തകൾ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/3/10/todays-recap-10-03-2026.jpg?w=1120&h=583



ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ ക്ഷമാപണം നടത്തിയെന്ന വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. സ്വയം ഇല്ലാതാകാതിരിക്കാൻ‍ യുഎസ് ശ്രദ്ധിക്കണമെന്ന ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാറിജാനിയുടെ മുന്നറിയിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു. . വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.

വാളകത്തെ തറവാട്ടിൽനിന്നും തിരുവനന്തപുരത്തേക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ യാത്രതിരിച്ചത് പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച ശേഷം. ഇന്നലെ രാത്രി ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഗണേഷിന്റെ ഭാഗത്തുനിന്നുണ്ടായ അനുനയ നീക്കം ഭാര്യ അംഗീകരിച്ചതായും പൊലീസിൽ പരാതി നൽകേണ്ട എന്നു തീരുമാനിച്ചെന്നുമാണ് ലഭിക്കുന്ന വിവരം.

സ്വയം ഇല്ലാതാകാതിരിക്കാൻ‍ യുഎസ് ശ്രദ്ധിക്കണമെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാറിജാനിയുടെ മുന്നറിയിപ്പ്. ‘‘ഇറാൻ എന്ന ത്യാഗസന്നദ്ധരായ രാഷ്ട്രം നിങ്ങളുടെ പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ സ്വയം ഇല്ലാതാകാതിരിക്കാൻ ശ്രദ്ധിക്കുക’’–അലി ലാറിജാനി എക്സിൽ കുറിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷം മൂലം പെട്രോളിയം ഉൽപന്ന, പ്രകൃതിവാതക ലഭ്യതയിൽ നേരിട്ടേക്കാവുന്ന പ്രതിസന്ധി മുന്നിൽക്കണ്ട്, അവശ്യവസ്തു നിയമം (1955) ബാധകമാക്കി കേന്ദ്രസർക്കാർ. അതേസമയം, ആഭ്യന്തര ആവശ്യങ്ങൾ, ഗതാഗതത്തിനുള്ള സിഎൻജി, എൽപിജി ഉൽപാദനം, പൈപ്പ്‌ലൈൻ കംപ്രസർ ഫ്യുവൽ, മറ്റ് നിർണായക പൈപ്പ്‌ലൈൻ ആവശ്യങ്ങൾ എന്നിവയ്ക്കുള്ള പ്രകൃതിവാതക വിതരണത്തിനു മുൻഗണനയുണ്ടാകുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ADVERTISEMENT Go AD-FREE

നടിയെ ആക്രമിച്ച കേസിലെ സർക്കാർ അപ്പീലിൽ നടൻ ദിലീപിന് നോട്ടിസ്. സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് ശിക്ഷിക്കപ്പെട്ട പ്രതികൾക്കും, വെറുതെവിട്ടവർക്കും കോടതി നോട്ടിസയച്ചത്. പൾസർ സുനി അടക്കമുള്ളവരുടെ ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ സമർപ്പിക്കാൻ വൈകിയത് ഹൈക്കോടതി സ്വമേധയാ തീർപ്പാക്കി.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. സഭ ചേരുമ്പോൾ രാഹുൽഗാന്ധി വിദേശത്താണെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞതാണ് ബഹളത്തിനിടയാക്കിയത്. 15–ാം ലോക്സഭയില്‍ രണ്ടു തവണ മാത്രമാണ് രാഹുൽ സംസാരിച്ചതെന്നും പ്രിയങ്ക ഗാന്ധി പ്രതിപക്ഷ നേതാവായിരുന്നെങ്കിൽ കുറേക്കൂടി നന്നായിരുന്നു എന്നും റിജിജു പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN

[*]
1 MINUTE AGO ഭാര്യയോട് ക്ഷമാപണം നടത്തി മന്ത്രി ഗണേഷ്; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ - പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
12 MINUTES AGO ക്രിയേറ്റിവിറ്റി കൂട്ടിയാൽ ‘എഐ’ക്ക് തടയിടാമോ? മാനുഷികമൂല്യങ്ങൾ തൊഴിൽ നഷ്ടം കുറയ്ക്കും; തെറ്റിദ്ധരിപ്പിക്കുന്നത് ചില മലയാളി ‘ഫോളോവേഴ്സ്’! Opinion And Analysis

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
28 MINUTES AGO ‘നിങ്ങൾക്ക് വേറെ വിഷയമില്ലേ?’ ഗണേഷിനെതിരെ ചോദ്യം, ക്ഷുഭിതയായി മന്ത്രി ബിന്ദു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Today\“s Recap - 10 03 2026
Pages: [1]
View full version: ഭാര്യയോട് ക്ഷമാപണം നടത്തി മന്ത്രി ഗണേഷ്; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ - പ്രധാന വാർത്തകൾ