ഗതാഗതക്കുരുക്കഴിക്കാൻ വൈറ്റില ജംക്‌ഷൻ പുനർരൂപകൽപന ചെയ്യും; വാഹനങ്ങൾക്കു തിരിയാൻ കൂടുതൽ ഇടം നൽകും
https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2026/3/10/vyttila-junction.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
കൊച്ചി ∙ വൈറ്റിലയിലെ ഗതാഗതക്കുരുക്കഴിക്കാൻ ജംക്‌ഷൻ പുനർ രൂപകൽപന ചെയ്യാൻ നിർദേശം. വൈറ്റില പ്രാദേശിക വികസന പദ്ധതിയുടെ (ലോക്കൽ ഏരിയ പ്ലാൻ– ലാപ്) ഭാഗമായി തദ്ദേശ വകുപ്പ് ആസൂത്രണ വിഭാഗം തയാറാക്കിയ കരടിലാണ് ഈ നിർദേശം. ഇതുൾപ്പെടെ വൈറ്റില ലാപ്പിന്റെ കരടു നിർദേശങ്ങൾ കോർപറേഷന്റെ അടുത്ത കൗൺസിൽ യോഗത്തിന്റെ പരിഗണനയ്ക്കു വരും. ഗതാഗത സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ള വികസനം (ട്രാൻസിറ്റ് ഓറിയന്റഡ് ഡവലപ്മെന്റ്) എന്ന ആശയത്തിലൂന്നിയാണു ലാപ്പിലെ നിർദേശങ്ങൾ തയാറാക്കിയിട്ടുള്ളത്. നിലവിലുള്ള സ്ഥലം ഉപയോഗപ്പെടുത്തി വൈറ്റില മേൽപാലത്തിനു താഴെയുള്ള ഐലൻഡുകളുടെ ഘടനയിൽ ചില മാറ്റങ്ങൾ വരുത്തി ഗതാഗതം സുഗമമാക്കാമെന്നാണു നിർദേശം. വാഹനങ്ങൾക്കു തിരിയാൻ കൂടുതൽ ഇടം (ടേണിങ് റേഡിയസ്), വാഹനങ്ങൾ കടന്നു പോകുന്ന പാതകളുടെ പുനർ രൂപകൽപന, സിഗ്നലുകളുടെ റീടൈമിങ് എന്നിവയാണു ഗതാഗതം മെച്ചപ്പെടുത്താനുള്ള പ്രധാന നിർദേശങ്ങൾ.
ജംക്‌ഷന്റെ മധ്യത്തിൽ മേൽപാലത്തിനു താഴെ വൃത്താകൃതിയിലുള്ള ഐലൻഡ് ഉൾപ്പെടെ വാഹനങ്ങൾക്കു കടന്നു പോകുന്ന റോഡിന് അനുസൃതമായ തരത്തിൽ പുനർനിർമിക്കും. ജംക്‌ഷനിൽ വാഹനഗതാഗതത്തിനു തടസ്സമില്ലാത്ത സ്ഥലത്തു പിക്ക് അപ്, ഡ്രോപ് ഓഫ് സോണുകളും ബസ് ബേകളും കൂടി സജ്ജമാക്കും. ഇതിനൊപ്പം വൈറ്റില മൊബിലിറ്റി കോ ഓർഡിനേഷൻ സെൽ സ്ഥാപിക്കാൻ നിർദേശമുണ്ട്. കൊച്ചി കോർപറേഷൻ, ട്രാഫിക് പൊലീസ്, ദേശീയപാത അതോറിറ്റി, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ), കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) തുടങ്ങിയ വിവിധ ഏജൻസികളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഉറപ്പു വരുത്താനാണു സെല്ലിനു രൂപം നൽകുന്നത്.
വൈറ്റില ലാപ് പ്രദർശനം
കൊച്ചി ∙ വൈറ്റില കേന്ദ്രീകരിച്ചു സംസ്ഥാനത്തെ ആദ്യത്തെ പ്രാദേശിക വികസന പദ്ധതിയെ (ലോക്കൽ ഏരിയ പ്ലാൻ– ലാപ്) കുറിച്ചു ജനാഭിപ്രായം അറിയാനായി നടന്ന പ്രദർശനം മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ കരട് വിജ്ഞാപനം ചെയ്യുന്നതിനു മുന്നോടിയായാണു തദ്ദേശ വകുപ്പ് ആസൂത്രണ വിഭാഗവും കോർപറേഷനും ചേർന്നു പ്രദർശനം സംഘടിപ്പിച്ചത്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgവൈറ്റില ലോക്കൽ ഏരിയ പ്ലാനിനെക്കുറിച്ചുള്ള ജനാഭിപ്രായം തേടുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യുന്നു. വി.പി. ചന്ദ്രൻ, ഡപ്യൂട്ടി മേയർ ദീപക് ജോയ്, എം.എക്സ്. സെബാസ്റ്റ്യൻ, അനു തങ്കച്ചൻ തുടങ്ങിയവർ സമീപം.
നിയമസഭ തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുൻപു പ്രാദേശിക വികസന പദ്ധതിയുടെ കരട് വിജ്ഞാപനം ചെയ്യാനാണു ലക്ഷ്യമിടുന്നത്. വൈറ്റില മെട്രോ സ്റ്റേഷന്റെ ഏകദേശം 500 മീറ്റർ ചുറ്റളവിലുള്ള 260 ഏക്കർ സ്ഥലമാണു പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. കോർപറേഷനിലെ 44,45,46,47,48 ഡിവിഷനുകളിലെ ഭാഗങ്ങളാണു പദ്ധതിയിൽ ഉൾപ്പെടുന്നത്.വൈറ്റില മേഖലയിലെ വ്യാപാര സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും പ്രതിനിധികൾ പദ്ധതിയുടെ അവതരണത്തിൽ പങ്കെടുത്തു. ഡപ്യൂട്ടി മേയർ ദീപക് ജോയ്, കൗൺസിലർമാരായ വി.പി. ചന്ദ്രൻ, അനു തങ്കച്ചൻ, എം.എക്സ്. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ADVERTISEMENT Go AD-FREE English Summary:
Vytila traffic congestion is being addressed through a proposed redesign of the junction as part of the Vytila Local Area Plan (LAP). This initiative aims to improve traffic flow by optimizing turning radii, redesigning vehicle paths, and re-timing signals, aligning with transit-oriented development principles.
Pages:
[1]