deltin33 Publish time 1 hour(s) ago

കയറിൽ കെട്ടിയിറക്കിയ ചക്ക എടുത്തുകൊണ്ടു പോയതിന് കൊലപാതകം; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2026/3/10/pala-murder-case-verdict.jpg?w=1120&h=583



പാലാ ∙ കയറിൽ കെട്ടിയിറക്കിയ ചക്ക, പറയാതെ എടുത്തുകൊണ്ടു പോയതിലുള്ള വിരോധത്തിൽ പൂവരണി കിഴവറപ്പള്ളി സ്കറിയ ചാക്കോയെ (കുട്ടി-59) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൂവരണി പുറത്തേൽ ജോസിനു (66) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവനുഭവിക്കണം. പാലാ അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.പി.പ്രദീപാണു വിധി പറഞ്ഞത്. 2018 മേയ് 2ന് ആയിരുന്നു സംഭവം. ജോസ് കയറിൽ കെട്ടിയിറക്കിയ ചക്ക, സ്കറിയ എടുത്തുകൊണ്ടുപോയതാണു കൊലപാതകത്തിൽ കലാശിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെയ്മോൻ ജോസ് പരിപ്പീറ്റത്തോട്ട് ഹാജരായി. English Summary:
A life sentence has been awarded in the Pala murder case where a man was killed over a stolen jackfruit. The victim was fatally attacked after he took a jackfruit that had been lowered by rope, leading to a conviction and a substantial fine for the accused.
Pages: [1]
View full version: കയറിൽ കെട്ടിയിറക്കിയ ചക്ക എടുത്തുകൊണ്ടു പോയതിന് കൊലപാതകം; പ്രതിക്ക് ജീവപര്യന്തം ശിക്ഷ