cy520520 Publish time 2 hour(s) ago

ഇറാൻ ആക്രമണത്തിൽ തകർന്നു തരിപ്പണമായ ഇസ്രയേൽ നഗരം! എന്താണ് സത്യം ​| Fact Check

https://img-mm.manoramaonline.com/content/dam/mm/mo/archive/fact-check/viral/images/2026/3/10/isra2.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg



തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളാണ് ദൃശ്യങ്ങളുൾപ്പെടുത്തി ഇറാന്റെ അക്രമണത്തിൽ തകർന്ന ഇസ്രയേൽ നഗരത്തിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെയുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം

∙ അന്വേഷണം

ഇതു ഗസ അല്ല…അന്ന് ആയിരകണക്കിന് നിരപരാധി കുഞ്ഞുങ്ങളെ കൊന്നു തള്ളിയപ്പോഴും അവരുടെ വീടും കെട്ടിടവും മിസൈൽ വച്ചു തകർത്തപ്പോളും ഇസ്രായേൽ തെമ്മാടികൾ തോന്നും കാലം തിരിച്ചു തരും എന്ന് ഓർത്തില്ല ..ഇസ്രായേൽ തെമ്മാടി രാഷ്ട്രം ആണ് ഇത്. സ്വപ്നത്തിൽ പോലും നരഭോജി കൂട്ടം ഓർത്തില്ല ഇറാൻ ഇങ്ങനെ തരിപ്പണം ആക്കുമെന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീ ഫ്രെയിമുകള്‍ പരിശോധിച്ചപ്പോൾ അന്വേഷണം നടത്തിയപ്പോള്‍ സമാന വിഡിയോ ഒരു ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് ലഭിച്ചു. ജബലിയയാണിതെന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ സൂചനയുപയോഗിച്ച് നടത്തിയ കീവേർഡ് പരിശോധനയിൽ പലസ്‌തീനിലെ ഗാസ സിറ്റിയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ വടക്കായി ഗാസ സ്ട്രിപ്പിലെ വടക്കൻ ഗാസ ഗവർണറേറ്റിലാണ് ജബലിയ എന്ന പ്രദേശമുള്ളതെന്ന് വ്യക്തമായി. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിനിടെ തുടങ്ങിയ ഒരു അഭയാർത്ഥി ക്യാമ്പും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgADVERTISEMENT Go AD-FREE

വിഡിയോ പങ്കുവച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോൾ ഗാസയിൽ ജോലിചെയ്യുന്ന മാധ്യമ ഫോട്ടോഗ്രാഫറാണ് ഖെയിംസ് അൽറെഫിയാണ് പേജിന്റെ ഉടമയെന്ന് വ്യക്തമായി. ഇത്തരത്തിൽ ഗാസയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പേജിൽ പങ്കുവച്ചിട്ടുണ്ട്. ഇതിൽ നിന്ന് വൈറൽ വിഡിയോ ഇസ്രയേലില്‍ നിന്നുള്ളതല്ലെന്ന് വ്യക്തമായി.

∙ വാസ്തവം ADVERTISEMENT Go AD-FREE

ഇറാന്റെ ആക്രമണത്തിൽ തകർന്ന ഇസ്രയേലിലെ പ്രദേശം എന്നഅവകാശവാദത്തോടെപ്രചരിക്കുന്ന ദൃശ്യങ്ങൾ ഗാസയിലെ ജബലിയയിൽ നിന്നുള്ള പഴയ ദൃശ്യങ്ങളാണ്. പ്രചാരണം വ്യാജം English Summary:
Viral videos claiming to show an Israeli city destroyed by Iran\“s attack have been debunked as old footage from Jabalia, Gaza. Investigations reveal the images are misleading and do not represent recent events in Israel.
Pages: [1]
View full version: ഇറാൻ ആക്രമണത്തിൽ തകർന്നു തരിപ്പണമായ ഇസ്രയേൽ നഗരം! എന്താണ് സത്യം ​| Fact Check