യുവതി 40 മണിക്കൂർ യുഎസ് കസ്റ്റഡിയിൽ; നീക്കം വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ, തടിച്ചുകൂടി ജനക്കൂട്ടം
https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/us/images/2025/6/18/homeland-security-immigration-raids-resume-in-us.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg
ന്യൂയോർക്ക്∙ യുഎസ് പൗരത്വമുള്ള സുന്ദാസ് സണ്ണി നഖ്വി എന്ന യുവതിയെ ആഭ്യന്തര സുരക്ഷാ വകുപ്പ് 40 മണിക്കൂറിലധികം കസ്റ്റഡിയിലെടുത്തതായി ആരോപിച്ച് കുടുംബം. ദക്ഷിണേഷ്യൻ വംശജയായ സുന്ദാസ് സണ്ണി നഖ്വി വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇവരെ ആഭ്യന്തര സുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്തത്. യാത്രാവിവരങ്ങളിൽ സംശയം തോന്നിയതിനെ തുടർന്നാണ് യുവതിയെ ആഭ്യന്തര സുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ്, ബോർഡർ പട്രോൾ ഉദ്യോഗസ്ഥർ ഈ അവകാശവാദങ്ങളെ നിഷേധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
[*] പേമാരിപോലെ ഇറാൻ മിസൈലുകൾ: പതറാതെ യുഎഇ; ലോകനേതാക്കളുടെ അടിയന്തര യോഗത്തിൽ കരുത്തുറ്റ നിലപാടുമായി ഷെയ്ഖ് സെയ്ഫ് Gulf News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*] മുജ്തബ ഖമനയി കർശനക്കാരൻ; ഇറാന്റെ നിരുപാധികമായ കീഴടങ്ങൽ ഇസ്രയേലും യുഎസും ആഗ്രഹിച്ചതുപോലെ നടക്കില്ല!! Gulf News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇലിനോയ് ഇവാൻസ്റ്റണിൽ ജനിച്ച സുന്ദാസ് സണ്ണി നഖ്വി ഷിക്കാഗോയിലാണ് വളർന്നത്. ജന്മനാ യുഎസ് പൗരയായ സുന്ദാസ് അഞ്ച് സഹപ്രവർത്തകരോടൊപ്പം ജോലി സംബന്ധമായ ആവശ്യത്തിനായി വിദേശത്തേക്ക് പോയിരുന്നു. സഹപ്രവർത്തകരില്‍ മൂന്നുപേർ ഗ്രീൻ കാർഡ് കൈവശമുള്ള പാക്കിസ്ഥാൻ പൗരന്മാരായിരുന്നു.
ബൾഗേറിയയിലേക്കും ഓസ്ട്രിയയിലേക്കും യാത്ര ചെയ്ത ശേഷം യുഎസിലേക്ക് മടങ്ങിയെത്തിയപ്പോൾ ഇവരെ ആഭ്യന്തര സുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുഎസ് പൗരത്വം ഉണ്ടെങ്കിലും സുന്ദാസ് ഉൾപ്പെടെ എല്ലാവരും പാക്കിസ്ഥാൻ വംശജരായിരുന്നു.
ബ്രോർഡ് വ്യൂ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഫെസിലിറ്റിയിലേക്ക് മാറ്റുന്നതിന് മുൻപ് സുന്ദാസ് സണ്ണി നഖ്വിയെ ഷിക്കാഗോ ഓ’ഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ 30 മണിക്കൂർ തടങ്കലിൽ വച്ചിരുന്നതായിട്ടാണ് കുടുംബം ആരോപിക്കുന്നത്. ഫെഡറൽ ഏജന്റുമാർ സുന്ദാസ് കസ്റ്റഡിയിലില്ലെന്ന് കുടുംബത്തോട് പറഞ്ഞുകൊണ്ടിരുന്നതായി ആരോപണമുണ്ട്. ADVERTISEMENT Go AD-FREE
യുവതിയെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് ബ്രോർഡ് വ്യൂ തടങ്കൽ കേന്ദ്രത്തിനു പുറത്ത് സുന്ദാസ് സണ്ണി നഖ്വിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം തടിച്ചുകൂടി. പിന്നീട് വിസ്‌കോൻസെനിലെ ഡോഡ്ജ് കൗണ്ടിയിലെ കേന്ദ്രത്തിലേക്ക് മാറ്റിയ സുന്ദാസ് സണ്ണി നഖ്വിയെ ശനിയാഴ്ച പുലർച്ചെ വിട്ടയച്ചതായി കുടുംബം പറഞ്ഞു.
സുന്ദാസ് സണ്ണി നഖ്വിയും സഹപ്രവർത്തകരും ആറാഴ്ച മുമ്പ് ജോലി യാത്രയ്ക്കായി ഇന്ത്യയിലേക്ക് പോകേണ്ടതായിരുന്നുവെങ്കിലും എല്ലാവരെയും വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് കുക്ക് കൗണ്ടി കമ്മീഷണർ കെവിൻ മോറിസൺ പറഞ്ഞു. ADVERTISEMENT Go AD-FREE English Summary:
Family members allege that US citizen Sundas Sunny Naqvi was detained for over 40 hours by the Department of Homeland Security after returning from abroad. Officials reportedly questioned her travel details, though authorities denied the claims.
Pages:
[1]