LHC0088 Publish time 1 hour(s) ago

കയറ്റിവിട്ടതും തിരിച്ചെത്തുന്നു, തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് കോടികൾ, കടത്തു കൂലി മൂന്നിരട്ടി; വലിയ പ്രതിസന്ധി

https://img-mm.manoramaonline.com/content/dam/mm/mo/archive/business/business-news/images/2025/7/25/logistics-main.jpg?w=1120&h=583



കൊച്ചി∙ കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള കയറ്റുമതിയും അവിടെ ചരക്ക് എത്തിച്ചശേഷം മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും പ്രതിസന്ധിയിൽ. നേരത്തേ കൊച്ചി തീരം വിട്ട കപ്പലുകളും തിരിച്ചുവന്നു ചരക്ക് ഇറക്കേണ്ട സ്ഥിതി. ഹോർമുസ് കടലിടുക്ക് അടഞ്ഞതാണു കാരണം.

ചരക്ക് കൂലി 300% വരെ വർധിച്ചിട്ടുണ്ട്. 1000 ഡോളറായിരുന്ന കണ്ടെയ്നർ കൂലി 2000–3000 ഡോളറാണ് വിവിധ ഷിപ്പിങ് ലൈനുകൾ ഈടാക്കുന്നത്.

തൽക്കാലം ചരക്ക് കയറ്റി അയയ്ക്കേണ്ട എന്ന് ബയർമാർ അറിയിക്കുകയാണ്. കയറ്റുമതിക്കായി തുറമുഖത്ത് എത്തിച്ചിട്ട് കപ്പലുകളിൽ കയറ്റാൻ പറ്റാത്ത കാർഗോയും തിരിച്ചു വന്ന കപ്പലുകളിൽ നിന്ന് ഇറക്കിയ കാർഗോയും കെട്ടിക്കിടക്കുന്നതിനാൽ രാജ്യത്തെ മിക്ക തുറമുഖങ്ങളിലും ഞെരുക്കമായി.

യുഎഇയിലേക്കു പോകുന്ന കാർഗോ ഹോർമുസ് കടലിടുക്കു വഴി കയറ്റാതെ ഫുജൈറ, ഖോർ ഫക്കാൻ തുറമുഖങ്ങളിൽ ഇറക്കാമെന്ന് ഡിപി വേൾഡ് അറിയിച്ചു. ADVERTISEMENT Go AD-FREE

സാധാരണ നടന്നിരുന്ന കയറ്റുമതിയുടെ നാലിലൊന്നു മാത്രമേ ഇപ്പോൾ നടക്കുന്നുള്ളു. മുംബൈ നവ ഷെവ തുറമുഖത്ത് 3500 കണ്ടെയ്നർ പഴവർഗങ്ങളാണു കെട്ടിക്കിടക്കുന്നത്. ചീത്തയാകുന്നതിനു മുൻപേ തിരിച്ചെടുത്ത് ആഭ്യന്തര വിപണിയിൽ വിൽക്കുക മാത്രമാണു പോംവഴി. ദൗർലഭ്യം മൂലം പല രാജ്യങ്ങളിലും പച്ചക്കറിക്കും പഴവർഗങ്ങൾക്കും പല വ്യഞ്ജനങ്ങളും വില മൂന്നിരട്ടിയിലേറെ വർധിച്ചിട്ടുമുണ്ട്.

പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് കസ്റ്റംസ് ഫീൽഡ് ഓഫിസർമാർക്കും തുറമുഖങ്ങൾക്കും വാണിജ്യ–ഷിപ്പിങ് മന്ത്രാലയങ്ങൾ സർക്കുലറുകൾ അയച്ചു. കാർഗോ തിരിച്ചു വന്നാൽ കയറ്റുമതിക്കായി നേരത്തേ നൽകിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കണം. ചരക്ക് കെട്ടിക്കിടന്നാൽ തുറമുഖങ്ങൾ ഡെമറേജിൽ ഇളവു നൽകണമെന്ന് ഷിപ്പിങ് മന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.htmlEnglish Summary:
Can Hormuz closure triple the freight costs? India exports stranded as Dubai-bound ships return unloaded—Kochi/Mumbai ports choked, perishables spoil amid Iran war. Will Customs relief save exporters?
Pages: [1]
View full version: കയറ്റിവിട്ടതും തിരിച്ചെത്തുന്നു, തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് കോടികൾ, കടത്തു കൂലി മൂന്നിരട്ടി; വലിയ പ്രതിസന്ധി