LHC0088 Publish time 1 hour(s) ago

മാക്കേക്കടവ് – നേരേകടവ് പാലം അപ്രോച്ച് റോഡ് നിർമാണം; ഇന്നോ നാളെയോ തുടങ്ങും

https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2026/3/10/pookkakkal-bridge-approach-road.jpg?w=1120&h=583



പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഉടൻ തുടങ്ങും. വശങ്ങളിലെ സംരക്ഷണ ഭിത്തി നിർമാണമാണ് ആദ്യം. ശേഷം റോഡ് നിർമിക്കും. ഇന്നോ നാളെയോ നടപടികൾ ആരംഭിച്ചേക്കും. പാലം നിർമാണം 88% പൂർത്തിയായി. പാലത്തിന്റെ കോൺക്രീറ്റിങ് കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. കൈവരികൾ സ്ഥാപിക്കലും ആദ്യഘട്ട പെയ്ന്റിങ്ങും പുരോഗമിക്കുകയാണ്. സംരക്ഷണ ഭിത്തി, അപ്രോച്ച്, സർവീസ് റോഡുകളുടെ നിർമാണം, ടാറിങ്, തെരുവു വിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് പ്രധാനമായും ബാക്കിയുള്ളത്.

ഏപ്രിൽ അവസാനത്തോടെ മുഴുവൻ നിർമാണ ജോലികളും പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. 800 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമാണ് പാലം. 2016ലാണ് പാലം നിർമാണം തുടങ്ങിയത്. ഒന്നര വർഷത്തോളമായപ്പോൾ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമ നടപടികളെ തുടർന്ന് വർഷങ്ങളോളം നിർമാണം നിലച്ചു. 2024 മാർച്ചിലാണ് പുനരാരംഭിച്ചത്. English Summary:
The approach road construction for the Makkekadavu – Narekkadavu bridge in Pookkakkal will commence soon. This project, which has seen significant progress with 88% of the bridge structure complete, aims for full completion by the end of April.
Pages: [1]
View full version: മാക്കേക്കടവ് – നേരേകടവ് പാലം അപ്രോച്ച് റോഡ് നിർമാണം; ഇന്നോ നാളെയോ തുടങ്ങും