LHC0088 Publish time 1 hour(s) ago

‘സർക്കാർ ജീവനക്കാർക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ല’: ഹർജി തള്ളി ഹൈക്കോടതി

https://img-mm.manoramaonline.com/content/dam/mm/mo/archive/thozhilveedhi/kerala/images/2025/12/24/high-court-kerala-1.jpg?w=1120&h=583



കൊച്ചി ∙ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശം അയച്ച സംഭവത്തിൽ സർക്കാരിനു ആശ്വാസം. ‘സ്പാർക്’ പോർട്ടലിലെ ഡേറ്റ ദുരുപയോഗിച്ചു പ്രചാരണ സന്ദേശങ്ങൾ അയയ്ക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ നോഡൽ ഏജൻസി തന്നെയായ ഐടി മിഷനാണു സന്ദേശങ്ങൾ അയച്ചതെന്നും ശമ്പള, ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ നിയമ വിരുദ്ധതയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനെ രാഷ്ട്രീയ പ്രചാരണമായി കാണേണ്ടതില്ലെന്നും കോടതി പറഞ്ഞു. സ്പാർക് ഡേറ്റ ദുരുപയോഗം ആരോപിച്ച് അധ്യാപകനായ പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ കെ. എം. അനിൽ കുമാർ തുടങ്ങിയവർ നൽകിയ ഹർജിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.
What you should read next

[*] \“ചികിത്സാപിഴവിന്റെ ഇര\“; കൈ മുറിച്ചു മാറ്റിയ 9 വയസുകാരിക്ക് സൗജന്യ വിദ്യാഭ്യാസവും ചികിത്സയും 21 വയസ് വരെ; വിനോദിനിക്ക് ആശ്വാസവുമായി ഹൈക്കോടതി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സർക്കാർ ജീവനക്കാർക്കുള്ള മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ലെന്നാണ് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നത്. ജീവനക്കാരുടെ ഡേറ്റ ചോർന്നിട്ടില്ലെന്നും. ഡിഎ കുടിശിക അനുവദിച്ചതും എച്ച്ആർഎ പുനഃസ്ഥാപിച്ചതും ജീവനക്കാരെ സന്ദേശത്തിലൂടെ അറിയിച്ചതാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. സന്ദേശത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത് നിലവിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ലെന്നും സർക്കാർ വിശദമാക്കിയിരുന്നു.

സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ വിശദീകരിച്ചാണ് സർക്കാർ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയത്. ഔദ്യോഗിക ആവശ്യത്തിനായി സർക്കാർ ജീവനക്കാർ നൽകിയ ഫോൺ നമ്പർ‌ ഉപയോഗിച്ചുള്ള പ്രചാരണം വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുള്ളതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 21ന് രാവിലെയാണ് ജീവനക്കാരെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയത്.
JUST IN

[*]
2 MINUTES AGO മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റർ നീളമുള്ള കഷ്ണങ്ങൾ Kozhikode

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 MINUTES AGO ‘സർക്കാർ ജീവനക്കാർക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ല’: ഹർജി തള്ളി ഹൈക്കോടതി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
22 MINUTES AGO ‘വട്ട് മൂത്താൽ ആർക്കും വിളിക്കാമല്ലോ...’, രാവിലെ പരിഹാസം; ‘കടുംവെട്ടു’മായി മുഖ്യമന്ത്രി, ഗതികെട്ട് ഭാര്യയെ വിളിച്ച് ഗണേഷ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
No Election Propaganda: Kochi High Court dismisses petition against CM\“s WhatsApp messages to employees, clarifying Spark portal data use for salary and benefits. No election propaganda, IT Mission sent messages.
Pages: [1]
View full version: ‘സർക്കാർ ജീവനക്കാർക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ല’: ഹർജി തള്ളി ഹൈക്കോടതി