LHC0088 Publish time 1 hour(s) ago

കെഎസ്ആർടിസി ബസും കാറും ‌കൂട്ടിയിടിച്ച് 2 മരണം; ഒരാളെ തിരിച്ചറിഞ്ഞില്ല

https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2026/3/10/ranju-mathew.jpg?w=1120&h=583



പനമരം ∙ കൂളിവയലിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഉടമ കോടഞ്ചേരി കല്ലന്ത്രമേട് വെള്ളാങ്കൽ രഞ്ജു മാത്യു (38) ആണു മരിച്ചത്. മരിച്ച രണ്ടാമനെയും പരുക്കേറ്റയാളെയും രാത്രി വൈകിയും തിരിച്ചറിഞ്ഞിട്ടില്ല. 3 പേരാണു കാറിൽ ഉണ്ടായിരുന്നത്.

ഇന്നലെ രാത്രി ഏഴരയോടെ കൂളിവയൽ ഹെൽത്ത് സെന്ററിനു സമീപം കോഴിക്കോടു നിന്നു മാനന്തവാടിയിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസും മാനന്തവാടിയിൽ നിന്നു പനമരം ഭാഗത്തേക്കു പോവുകയായിരുന്ന കാറും നേർക്കുനേർ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ബസിലെ യാത്രക്കാർക്കു നിസ്സാര പരുക്കേറ്റു.

അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണു യാത്രക്കാരെ പുറത്തെടുത്തു മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രഞ്ജുവിനെ മാനന്തവാടിയിലെ ബന്ധുവാണ് തിരിച്ചറിഞ്ഞത്. മത്തായിയുടെയും എൽസിയുടെയും മകനാണ്. ഭാര്യ: എൽസി. മകൾ: അലിയ. English Summary:
A fatal road accident occurred in Panamaram where a car and a KSRTC bus collided, resulting in two deaths. One person with serious injuries has been admitted to the hospital, and rescue operations were conducted by the fire force and locals.
Pages: [1]
View full version: കെഎസ്ആർടിസി ബസും കാറും ‌കൂട്ടിയിടിച്ച് 2 മരണം; ഒരാളെ തിരിച്ചറിഞ്ഞില്ല