മുഴപ്പിലങ്ങാട് ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; കല്ലും ചെരിപ്പും വലിച്ചെറിഞ്ഞു
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/10/muzhappilangad-temple-clash.jpg?w=1120&h=583കണ്ണൂർ ∙ മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം. ഇരു വിഭാഗമായി തിരിഞ്ഞ് കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. ശനിയാഴ്ച ആരംഭിച്ച ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഘർഷമുണ്ടായത്. വിവിധ സ്ഥലങ്ങളിൽനിന്നും ക്ഷേത്രത്തിലേക്കു കാഴ്ചവരവുകൾ വരുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
What you should read next
[*] പണം തരാതെ സാധനങ്ങൾ തരില്ലെന്ന് പറഞ്ഞതിന് ബേക്കറി ജീവനക്കാരിയെ കുത്തി: പ്രതി പിടിയിൽ Thrissur
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കഴിഞ്ഞ വർഷവും ക്ഷേത്രത്തിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേതുടർന്ന് ഇക്കുറിയും ശക്തമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഒപ്പം പൊലീസ് ഭാരവാഹികളുമായി ചർച്ച നടത്തുകയും പാർട്ടി ചിഹ്നങ്ങൾ അടക്കമുള്ളവ കാഴ്ചവരവുകളിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനൊപ്പം ചെണ്ടമേളം ഒഴികെ ഡിജെ അടക്കമുള്ള മറ്റ് ആഘോഷങ്ങൾക്കുള്ള അനുമതിയും നൽകിയിരുന്നില്ല. എന്നാൽ ഇക്കുറിയും പാർട്ടി ചിഹ്നങ്ങൾ ഇരുവിഭാഗവും കാഴ്ചവരവുകളിലെ കലശങ്ങളിൽ അടക്കം ഉൾപ്പെടുത്തിയതായിട്ടാണ് ലഭിക്കുന്ന വിവരം.
JUST IN
[*]
29 SECONDS AGO മുഴപ്പിലങ്ങാട് ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; കല്ലും ചെരിപ്പും വലിച്ചെറിഞ്ഞു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
29 MINUTES AGO LIVE –MARKET SCAN ഹോർമുസ് പിടിച്ചെടുക്കാൻ പ്ലാനെന്ന് ട്രംപ്, കപ്പലുകൾ തടഞ്ഞാൽ ഇറാന് ഇതുവരെയില്ലാത്ത പ്രഹരം; കൂപ്പുകുത്തി ക്രൂഡ് ഓയിൽ, കുതിക്കാൻ ഓഹരികൾ Stock Market
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
48 MINUTES AGO പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; ബസിനടിയിൽപെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം Thrissur
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Muzhappilangad Temple Festival Violence: Clash between CPM and BJP workers during Muzhappilangad Sree Kurumba Bhagavathy Temple festival in Kannur, Kerala. Police lathi charge to disperse crowds.
Pages:
[1]