deltin33 Publish time 1 hour(s) ago

കുടുംബ പ്രശ്നം മാത്രമെന്ന് ഗണേഷ്, മന്ത്രിസഭാ യോഗത്തിന് മുൻപ് മുഖ്യമന്ത്രിയെ കാണും; എൽഡിഎഫ് നിലപാടെന്താകും?

https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2025/10/13/kb-ganesh-kumar-1.jpg?w=1120&h=583



കൊല്ലം ∙ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ഗുരുതര ആരോപണത്തിൽ പ്രതിഷേധം കനക്കവേ മന്ത്രി അൽപ സമയത്തിനകം വാളകത്തെ വീട്ടിൽനിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനാണ് ഗണേഷ് കുമാർ തലസ്ഥാനത്തേക്ക് പോകുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മന്ത്രിക്കു സുരക്ഷ ഒരുക്കാൻ കൂടുതൽ പൊലീസ് സംഘം വാളകത്തെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്.
What you should read next

[*] തുടക്കം മുതൽ‍ ‘തലവേദനയായി’ ഗണേഷിന്റെ വ്യക്തിജീവിതം; രാജി ആവശ്യപ്പെട്ട് മുഖം രക്ഷിക്കുമോ?, കടുപ്പിച്ച് പ്രതിപക്ഷം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അതേസമയം ഇന്നു നടക്കുന്ന മന്ത്രിസഭായോഗത്തിനു മുൻപ് ഗണേഷ് കുമാർ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നു സൂചനയുണ്ട്. കുടുംബപ്രശ്നം മാത്രമാണെന്ന നിലപാടാണ് വിഷയത്തിൽ മന്ത്രി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഗണേഷ് കുമാറിന്റെ കാര്യത്തിൽ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ആകാംക്ഷ തുടരുന്നു. ഇന്ന് രാവിലെ 10നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കുമോ എന്നതും വരും മണിക്കൂറിൽ അറിയാനാവും.

കൊട്ടാരക്കര വാളകത്തെ വീടിന്റെ കിടപ്പുമുറിയിൽ മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ ഒരു സ്ത്രീക്കൊപ്പം കണ്ടെന്നും ചിത്രങ്ങൾ പകർത്തിയ തന്നെ മന്ത്രിയുടെ സഹായികൾ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചെന്നുമാണ് ഭാര്യ ആരോപിച്ചത്. ഇതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. അതേസമയം ദുരനുഭവം മുഖ്യമന്ത്രിയുടെ മകളോട് ഉൾപ്പെടെ പറഞ്ഞിട്ടുണ്ടെന്നും ബിന്ദു വെളിപ്പെടുത്തി. പൊലീസ് സഹായിച്ചില്ലെന്ന ബിന്ദുവിന്റെ പരാതിയിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണത്തിനു കൊല്ലം റൂറൽ എസ്പി തിങ്കളാഴ്ച ഉത്തരവിട്ടു.
JUST IN

[*]
27 SECONDS AGO Live കുടുംബ പ്രശ്നം മാത്രമെന്ന് ഗണേഷ്, മന്ത്രിസഭാ യോഗത്തിന് മുൻപ് മുഖ്യമന്ത്രിയെ കാണും; എൽഡിഎഫ് നിലപാടെന്താകും? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
18 MINUTES AGO മൂന്നാർ മലകൾക്ക് നീലപ്പൊട്ട്; ഇത് ജക്രാന്ത വസന്തകാലം: മനംകവരുന്ന കാഴ്ച Idukki

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
25 MINUTES AGO തുടക്കം മുതൽ‍ ‘തലവേദനയായി’ ഗണേഷിന്റെ വ്യക്തിജീവിതം; രാജി ആവശ്യപ്പെട്ട് മുഖം രക്ഷിക്കുമോ?, കടുപ്പിച്ച് പ്രതിപക്ഷം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Minister KB Ganesh Controversy: Minister KB Ganesh Kumar heads to Thiruvananthapuram amid serious allegations from his wife. He will attend a cabinet meeting while protests and police security are heightened.
Pages: [1]
View full version: കുടുംബ പ്രശ്നം മാത്രമെന്ന് ഗണേഷ്, മന്ത്രിസഭാ യോഗത്തിന് മുൻപ് മുഖ്യമന്ത്രിയെ കാണും; എൽഡിഎഫ് നിലപാടെന്താകും?