Chikheang Publish time 1 hour(s) ago

പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയിൽ; പതിനായിരം പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോ

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/ernakulam/images/2026/3/10/narendra-modi-1.jpg?w=1120&h=583



കൊച്ചി ∙ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതുൾപ്പെടെയുള്ള പരിപാടികൾക്കായി നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പതിനായിരം പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയോടെ സ്വാഗതമോതാൻ എൻഡിഎ. കേന്ദ്ര നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിൽ ബിഡിജെഎസ്, ട്വന്റി 20, നാഷനലിസ്റ്റ് കേരള കോൺഗ്രസ് തുടങ്ങി എൻഡിഎയിലെ പന്ത്രണ്ടോളം പാർട്ടികളുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും അണിനിരക്കും.

തിരഞ്ഞെടുപ്പിലെ പാർട്ടി നിലപാടുകളും നീക്കങ്ങളുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു. മറൈൻഡ്രൈവിലെത്തി അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയം കവാടത്തിൽനിന്നു റോഡ് ഷോ നടത്തിയാകും പ്രധാനമന്ത്രി പ്രത്യേകം തയാറാക്കിയ വേദിയിലേക്കെത്തുക. 12.30ന് കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. English Summary:
Prime Minister Narendra Modi\“s visit to Kochi marks the official commencement of the NDA\“s election campaign in Kerala for the upcoming assembly elections. A massive roadshow involving ten thousand party workers will welcome him, with significant announcements expected regarding the party\“s stance and strategies.
Pages: [1]
View full version: പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയിൽ; പതിനായിരം പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോ