എംഡിഎംഎ വാങ്ങാൻ സ്ത്രീകൾ ഉൾപ്പെടെ എത്തിയിരുന്നു; കോഴിക്കോട് അപ്പാർട്ട്മെന്റിൽ നിന്ന് യുവാവ് പിടിയിൽ
https://img-mm.manoramaonline.com/content/dam/mm/mo/district-news/kozhikode/images/2026/3/9/anshad.jpg?w=1120&h=583കോഴിക്കോട്∙ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് താലൂക്കിലെ നാലുകുടി പറമ്പിൽ വീട്ടിൽ സലീമിന്റെ മകൻ മുഹമ്മദ് അൻഷാദ് ആണ് പിടിയിലായത്. ഈസ്റ്റ് ഹിൽ കെഎസ്എച്ച്ബി അപ്പാർട്ട്മെന്റിൽ താമസിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സർക്കിൾ ഇൻസ്പെക്ടർ പ്രജിത്.എയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുന്നത്. ഒരു ഗ്രാമിന് 1800 എന്ന നിരക്കിൽ വാങ്ങി ഇടനിലക്കാർ വഴി ഒരു ഗ്രാമിന് 3000 രൂപ മുതൽ 5000 രൂപ നിരക്കിലാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. സ്ത്രീകൾ അടക്കം എംഡിഎംഎ വാങ്ങുന്നതിനായി ഇയാളുടെ താമസസ്ഥലത്ത് എത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
സിന്തറ്റിക്ക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട എംഡിഎംഎ ഒരു ഗ്രാം പോലും കൈവശം വച്ചാൽ 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ എന്നാണ് എംഡിഎംഎയുടെ പൂർണരൂപം. ഇത് ഡിജെ പാർട്ടികളിൽ ഉപയോഗിക്കുന്നതിനാൽ ഇതിനെ പാർട്ടി ഡ്രഗ്, എക്സ്റ്റസി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. കോഴിക്കോട് മെത്ത്, എം, കല്ല് എന്നീ പേരുകളിലാണ് എംഡിഎംഎ അറിയപ്പെടുന്നത്. എക്സൈസ് ഇൻസ്പെക്ടർ ശരത്.എസ്, എഇഐമാരായ പ്രവീൺകുമാർ.കെ, വിനോദ്.പി, പ്രിവന്റ്റ്റീവ് ഓഫിസർ ദീപേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജിഷ്ണു.സി.പി, ജംഷീർ, വൈശാഖ്, വനിത സിവിൽ എക്സൈസ് ഓഫിസർ ശ്രീജി എന്നിവരാണ് പ്രതിയെ പിടികൂടിയത്. English Summary:
Kozhikode news reports a significant MDMA drug bust in the city where a young man was apprehended. This arrest highlights the ongoing efforts by law enforcement to combat synthetic drug sales and trafficking in the region.
Pages:
[1]