deltin33 Publish time Yesterday 22:06

തിരുവനന്തപുരത്തും മൂന്നാറിലും ഹിറ്റായ സിറ്റി റൈഡ് ബസ് കോഴിക്കോട്ടും; ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച

https://img-mm.manoramaonline.com/content/dam/mm/mo/archive/travel/travel-news/images/2026/3/6/ksrtc-kozhikkode.jpg?w=1120&h=583



കോഴിക്കോട്∙ തുറന്ന ബസിൽ കോഴിക്കോട് നഗരം ചുറ്റിക്കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി. ഇതിന്റെ ഭാഗമായി ‘സിറ്റി റൈഡ്’ ബസ് ചൊവ്വാഴ്ച (10–03–2026) മുതൽ ഓടിത്തുടങ്ങും. മുകൾവശം തുറന്നുകിടക്കുന്ന ഡബിൾ ഡക്കർ ഇലക്ട്രിക് ബസാണ് സിറ്റി റൈഡിനായി എത്തിച്ചത്. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് കമ്പനിയുടെ ഇലക്ട്രിക് ബസാണ് ഇത്.

സിറ്റി റൈഡ് ചൊവ്വാഴ്ച രാവിലെ 9ന് കെഎസ്ആർടിസി ടെർമിനലിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർക്കൊപ്പം മന്ത്രി ആദ്യയാത്ര നടത്തും. സിറ്റി റൈഡിൽ ദിവസവും അഞ്ച് ട്രിപ്പുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ച ഉദ്ഘാടനയാത്ര മാത്രമാണ് നടക്കുക. വഴിയരികിലെ മരച്ചില്ലകൾ കേബിളുകൾ എന്നിവ നീക്കിയശേഷമാണ് സ്ഥിരം ട്രിപ്പുകൾ തുടങ്ങുക.
   

[*]ട്രിപ്പുകൾ
നിലവിൽ 5 ട്രിപ്പുകളാണ് പ്രഖ്യാപിച്ചത്. 16 കിലോമീറ്ററാണ് ഓരോ യാത്രയുടെയും ദൈർഘ്യം. ഒരു മണിക്കൂർ 20 മിനിറ്റാണ് യാത്രാസമയം.


[*]സമയക്രമം
വൈകിട്ട് 3ന് പുറപ്പെടുന്ന ആദ്യട്രിപ്പ് 4.20ന് തിരിച്ചെത്തും. 4.30ന് പുറപ്പെടുന്ന രണ്ടാം ട്രിപ്പ് 5.50ന് തിരിച്ചെത്തും. 6ന് പുറപ്പെടുന്ന മൂന്നാംട്രിപ്പ് 7.20ന് തിരിച്ചെത്തും. 7.30ന് പുറപ്പെടുന്ന നാലാം ട്രിപ്പ് 8.50ന് തിരിച്ചെത്തും. 9ന് പുറപ്പെടുന്ന അവസാനട്രിപ്പ് 10.20ന് തിരിച്ചെത്തും.


[*]റൂട്ട് മാപ്പ്
മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ നിന്ന് യാത്ര തുടങ്ങും. തിരികെ ടെർമിനലിൽത്തന്നെ യാത്ര അവസാനിക്കും. സ്റ്റാൻഡിൽനിന്ന് തുടങ്ങുന്ന യാത്ര മാവൂർ റോഡിലൂടെ സരോവരം റോഡിൽ പ്രവേശിക്കും. മാനാഞ്ചിറ വഴി പാളയത്തെത്തും. തുടർന്ന് കോതി ബീച്ചിലൂടെ കുറ്റിച്ചിറ, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച് എന്നിവിടങ്ങളിലൂടെ പ്രധാന ബീച്ചിലെത്തും. ആകാശവാണി വഴി കറങ്ങി വലിയങ്ങാടി സന്ദർശിച്ച് ഗാന്ധിപാർക്ക് വഴി കറങ്ങി ബീച്ച് റോഡിലേക്ക് എത്തും. വരക്കൽ ഭട്ട് റോഡ് ബീച്ച്വഴി ഇംഗ്ലിഷ് പള്ളി, മനോരമ ജംക്‌ഷൻ വഴി മാനാഞ്ചിറ സ്ക്വയർ കണ്ട് സ്റ്റാൻഡിലെത്തും.
English Summary:
Kozhikode city tour now offers a unique experience with KSRTC\“s new \“City Ride\“ open-top double-decker electric bus. This initiative aims to showcase the city\“s attractions to both residents and tourists.
Pages: [1]
View full version: തിരുവനന്തപുരത്തും മൂന്നാറിലും ഹിറ്റായ സിറ്റി റൈഡ് ബസ് കോഴിക്കോട്ടും; ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച