cy520520 Publish time Yesterday 22:06

‘നാട്ടികയെ പാർട്ടി പേയ്മെന്റ് സീറ്റാക്കി’; യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് സി.സി.മുകുന്ദൻ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/9/cc-mukundan-mla-nattika.jpg?w=1120&h=583



നാട്ടിക (തൃശൂർ) ∙ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട സി.സി.മുകുന്ദൻ എംഎൽഎ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി നാട്ടികയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും താനുമായി ഫോണിൽ സംസാരിച്ചു എന്നു പറഞ്ഞ അദ്ദേഹം, സിപിഐ മണ്ഡലം കമ്മിറ്റി അംഗത്വം രാജിവച്ചതായും വേണമെങ്കിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കുമെന്നും പറഞ്ഞു. നാട്ടിക സീറ്റ് പാർട്ടി പേയ്മെന്റ് സീറ്റ് ആക്കി മാറ്റിയതായും ആരോപിച്ചു. കോൺഗ്രസ് നേതൃത്വം നിർദേശിച്ചതനുസരിച്ച് കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂ‍ർ പെരിങ്ങോട്ടുകരയിലെ എംഎൽഎ ഓഫിസിലെത്തി അദ്ദേഹവുമായി ചർച്ച നടത്തി. മറ്റു കാര്യങ്ങൾ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് ജോസ് വള്ളൂർ പ്രതികരിച്ചത്.
What you should read next

[*] സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവച്ച് സി.സി. മുകുന്ദൻ; സ്വതന്ത്രനായി മത്സരിച്ചേക്കും, തീരുമാനം വൈകിട്ട് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് സിപിഐ ഈ സീറ്റിലേക്ക് നിശ്ചയിച്ച മുൻ എംഎൽഎ ഗീതാ ഗോപി പറഞ്ഞു. സി.സി.മുകുന്ദന്റെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മണ്ഡലം സെക്രട്ടറിയും അറിയിച്ചു. ചൊവ്വാഴ്ച സിപിഐ ജില്ലാ എക്സിക്യൂട്ടീവ് നടക്കുന്നുണ്ട്. നാട്ടികയിൽ ഗീതാ ഗോപി ആയിരിക്കും സ്ഥാനാർഥി എന്ന് സിപിഐ നേതൃത്വം ഞായറാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെ സിറ്റിങ് എംഎൽഎ സി.സി.മുകുന്ദൻ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റ് ആണെന്നും ഒരു ടേം മാത്രം പൂർത്തിയാക്കിയ തന്നെ മാറ്റുന്നത് പാർട്ടിയുടെ രീതിക്ക് വിരുദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇതിനു പിന്നാലെ സി.സി.മുകുന്ദൻ ഉത്തമനായ കമ്യൂണിസ്റ്റ് ആണെന്ന് കോൺഗ്രസ് നേതാക്കളിൽ നിന്നു പ്രതികരണം ഉണ്ടായി. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും അദ്ദേഹവുമായി ബന്ധപ്പെട്ടു. ഉച്ചയ്ക്ക് മൂന്നോടെ എംഎൽഎ ഓഫിസിലെത്തിയ സി.സി.മുകുന്ദൻ താൻ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണെന്നു പ്രഖ്യാപിച്ചു. ബിജെപിക്കാർ ബന്ധപ്പെട്ടെങ്കിലും അങ്ങോട്ടു പോകാൻ താൽപര്യമില്ലെന്നും പറഞ്ഞു. മൂന്നരയോടെയാണ് ജോസ് വള്ളൂർ ഓഫിസിലെത്തി ചർച്ച നടത്തിയത്. പാർട്ടിയിൽ നിന്ന് സംസ്ഥാന സെക്രട്ടറിയോ മറ്റാരെങ്കിലുമോ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് മുകുന്ദൻ പറഞ്ഞു. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും തനിക്കെതിരെ ആളെ കൂട്ടിയ രണ്ടു വ്യക്തികൾ ഉണ്ടെന്നും ഇതെല്ലാം വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ജില്ലാ കൗൺസിൽ അംഗം മത്സരിക്കുന്നത് എങ്ങനെ പേയ്മെന്റ് സീറ്റ് ആകുമെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദന്റെ പ്രതികരണം. മുകുന്ദന്റെ അഭിപ്രായങ്ങൾ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.സി.മുകുന്ദൻ എംഎൽഎയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാടാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
JUST IN

[*]
2 MINUTES AGO എംഡിഎംഎ വാങ്ങാൻ സ്ത്രീകൾ ഉൾപ്പെടെ എത്തിയിരുന്നു; കോഴിക്കോട് അപ്പാർട്ട്മെന്റിൽ നിന്ന് യുവാവ് പിടിയിൽ Kozhikode

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
18 MINUTES AGO ‘നാട്ടികയെ പാർട്ടി പേയ്മെന്റ് സീറ്റാക്കി’; യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് സി.സി.മുകുന്ദൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
22 MINUTES AGO തിരുവനന്തപുരത്തും മൂന്നാറിലും ഹിറ്റായ സിറ്റി റൈഡ് ബസ് കോഴിക്കോട്ടും; ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച Kozhikode

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
CC Mukundan to contest from Nattika: C.C. Mukundan MLA, who was denied a candidacy, has announced that he will contest in Nattika as an independent candidate with UDF support. Mukundan alleging unfair ticket allocation for Geetha Gopi and claims factionalism and financial allegations are behind him being sidelined.
Pages: [1]
View full version: ‘നാട്ടികയെ പാർട്ടി പേയ്മെന്റ് സീറ്റാക്കി’; യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് സി.സി.മുകുന്ദൻ