പോസ്റ്റ്മോർട്ടം നടത്തരുതെന്ന് കുറിപ്പ്; വയോധിക ദമ്പതികൾ ഒറ്റക്കയറിൽ തൂങ്ങിമരിച്ച നിലയിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/9/suicide-palakkad-mannarkkad.jpg?w=1120&h=583മണ്ണാർക്കാട് ∙ വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. മണ്ണാർക്കാട് ശിവൻകുന്ന് അങ്കണവാടിക്കു സമീപം അമ്പലക്കുളം വീട്ടിൽ അയ്യപ്പൻ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരെയാണ് വീടിനുള്ളിൽ ഒറ്റക്കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൂന്ന് മണിക്ക് മകൻ രാജൻ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും ഫാൻ സ്ഥാപിക്കാനുള്ള ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
What you should read next
[*] അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്ത് 4 യുവാക്കൾക്ക് ദാരുണാന്ത്യം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കല്യാണിക്കുട്ടിക്ക് വാർധക്യ സഹജമായ രോഗങ്ങളുണ്ടായിരുന്നു. പൊലീസ് എത്തി ഇൻക്വസ്റ്റിനു ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ മറ്റ് ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തരുതെന്ന് എഴുതിയ കത്ത് മൃതദേഹങ്ങൾക്ക് സമീപത്തു നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു.
JUST IN
[*]
1 MINUTE AGO പോസ്റ്റ്മോർട്ടം നടത്തരുതെന്ന് കുറിപ്പ്; വയോധിക ദമ്പതികൾ ഒറ്റക്കയറിൽ തൂങ്ങിമരിച്ച നിലയിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
17 MINUTES AGO ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടി; അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
20 MINUTES AGO സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം വ്യാപിപ്പിക്കാൻ യുഎൻഎ; മന്ത്രി റിയാസിന് കൂക്കിവിളി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Suicide: Elderly couple Ayyappan and Kalyani Kutti found hanged in Mannarkkad, Kerala. Police investigate suspected suicide, noting a no post-mortem request.
Pages:
[1]