ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; വിജയ്ക്ക് വീണ്ടും സിബിഐ നോട്ടിസ് - പ്രധാന വാർത്തകൾ
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/3/10/todays-recap-09-03-2026-image.jpg?w=1120&h=583മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന ഭാര്യ ബിന്ദു മേനോന്റെ ഗുരുതര ആരോപണമാണ് ഇന്നത്തെ പ്രധാന തലക്കെട്ടികളിലൊന്ന്. കരൂർ ദുരന്തത്തിൽ തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും വാർത്തകളിൽ ഇടംപിടിച്ചു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോൻ. 2014ൽ വിവാഹം കഴിഞ്ഞ ശേഷം ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. 2019ൽ വലിയ പ്രശ്നമുണ്ടായപ്പോഴും ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഗണേഷ് കുമാറിനു പ്രശ്നമെന്ന് ലോകം മുഴുവൻ അറിയാമെന്നും ബിന്ദു മേനോൻ പറഞ്ഞു. അതേ സമയം, വ്യക്തിപരമായ കാര്യങ്ങളെ സൈബറിടങ്ങളിൽ പൈസ കൊടുത്ത് ആക്രമിക്കുകയാണെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞു.
കരൂർ ദുരന്തത്തിൽ തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാർച്ച് 10ന് ഹാജരാകാനാണ് നിർദേശം. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിജയ്ക്ക് സിബിഐ സമൻസ് അയച്ചത്.
ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനു പിന്നാലെ ടെഹ്‌റാനിൽ ശക്തമായ പ്രതിഷേധം ഉയർന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിക്ക് പകരക്കാരനായാണ് 56 കാരനായ മൊജ്തബ പരമോന്നത നേതാവാകുന്നത്. ADVERTISEMENT Go AD-FREE
വയനാട് ടൗൺഷിപ് വിവാദത്തിൽ സൈബർ ആക്രമണം നേരിടേണ്ടിവന്ന നടൻ മമ്മൂട്ടിയോടു ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ചത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് ഏക പരിഹാരമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ നമുക്കെല്ലാവർക്കും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN
[*]
2 MINUTES AGO ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; വിജയ്ക്ക് വീണ്ടും സിബിഐ നോട്ടിസ് - പ്രധാന വാർത്തകൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
7 MINUTES AGO സീറ്റിനെച്ചൊല്ലി തർക്കം: എൻസിപി യോഗത്തിൽനിന്ന് എ.കെ.ശശീന്ദ്രൻ ഇറങ്ങിപ്പോയി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
19 MINUTES AGO ഐസിസി ലോകകപ്പ് ടീമിൽ സഞ്ജു സാംസൺ ഓപ്പണർ, ഇന്ത്യൻ ടീമിൽനിന്ന് നാലു പേർ, സൂര്യയ്ക്ക് ഇടമില്ല Cricket
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Today\“s Recap - 09 03 2026
Pages:
[1]