ഇത് ഇറാൻ-ഇസ്രായേൽ ബോംബാക്രമണമല്ല; മുംബൈയിലെ ഗ്യാസ് സിലിണ്ടർ സ്ഫോടനം | Fact Check
https://img-mm.manoramaonline.com/content/dam/mm/mo/archive/fact-check/viral/images/2026/3/9/iran1.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
രാത്രി ആകാശത്ത് ശക്തമായ സ്ഫോടനങ്ങൾ നടക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീജ്വാലകളും തീപ്പൊരികളും തുടർച്ചയായ സ്ഫോടനങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ നടന്ന ബോംബാക്രമണത്തിന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
∙അന്വേഷണം
വൈറൽ വിഡിയോയിലെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ഒരു വർഷം മുമ്പ് അപ്‌ലോഡ് ചെയ്‌ത ധാരാവിയിലെ തീപിടുത്തത്തിന് കാരണം ഗ്യാസ് സിലിണ്ടർ എന്ന തലക്കെട്ടുള്ള ഒരു വിഡിയോ ലഭിച്ചു. വൈറൽ ഫൂട്ടേജുകൾക്ക് സമാനമായ ചിത്രങ്ങളാണ് ഈ വിഡിയോയിലുമുള്ളത്. ADVERTISEMENT Go AD-FREE
ഈ സൂചനയിൽ നിന്ന് ലഭിച്ച കീവേർഡുകളുടെ പരിശോധനയിൽ സമാന വിഡിയോ ഉൾപ്പെട്ട മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റ് ലഭിച്ചു. ധാരാവിയുടെ പിഎൻജിപി കോളനിയിൽ ഒരു ട്രക്കിനുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടുത്തമുണ്ടായതായും പ്രദേശത്ത് വലിയ സ്ഫോടനങ്ങളും പരിഭ്രാന്തിയും ഉണ്ടായതായും വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് മുമ്പ് കട്ടിയുള്ള പുകയും തീയും പടർന്നതായും ആർക്കും പരുക്കില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
കൂടുതൽ പരിശോധനയിൽ ലഭിച്ച മറ്റൊരു റിപ്പോർട്ടിൽ ഇരുപതിലധികം എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചപ്പോൾ മുംബൈയുടെ ധാരാവി കുലുങ്ങി എന്ന തലക്കെട്ടോടെ 2025 മാർച്ച് 26 ന് പ്രസിദ്ധീകരിച്ച സമാന റിപ്പോർട്ട് കണ്ടെത്തി.
റിപ്പോർട്ടിലെ വിവരങ്ങളനുസരിച്ച് 2025 മാർച്ച് 24-25 തീയതികളിൽ രാത്രി 9:50 ഓടെയാണ് മുംബൈയിലെ നേച്ചർ പാർക്കിനോട് ചേർന്നുള്ള സിയോൺ-ധാരാവി ലിങ്ക് റോഡിലെ ധാരാവി ബസ് ഡിപ്പോയ്ക്ക് സമീപമാണ് സ്ഫോടനങ്ങൾ നടന്നത്. ഒരു സിലിണ്ടറിൽ നിന്നുള്ള ചോർച്ച കാരണം 20 ലധികം എൽപിജി സിലിണ്ടറുകൾ വഹിച്ചുകൊണ്ട് പാർക്ക് ചെയ്തിരുന്ന ഒരു ട്രക്കിന് തീപിടിക്കുകയും ഇത് തുടർച്ചയായ സ്ഫോടനങ്ങൾക്ക് കാരണമാവുകയുമായിരുന്നു. ADVERTISEMENT Go AD-FREE
2025 മാർച്ച് 25 ന് അപ്‌ലോഡ് ചെയ്ത \“സിയോൺ-ധാരാവി ലിങ്ക് റോഡിലെ ഗ്യാസ് സിലിണ്ടർ ട്രക്കിൽ വൻ തീപിടുത്തം\“ എന്ന തലക്കെട്ടിൽ ന്യൂസ് 9 യൂട്യൂബിൽ പ്രസിദ്ധീകരിച്ച വിഡിയോ റിപ്പോർട്ടിലും സമാന ദൃശ്യങ്ങൾ കാണാം
ഇതിൽ നിന്ന് വൈറൽ വിഡിയോയിൽ ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട ബോംബാക്രമണമല്ലെന്ന് വ്യക്തമായി.
∙വസ്‌തുത ADVERTISEMENT GO AD-FREE
മുംബൈയിലെ ധാരാവിയിൽ നടന്ന ഗ്യാസ് സിലിണ്ടർ ട്രക്ക് സ്ഫോടനത്തിന്റെ പഴയ ക്ലിപ്പാണ് ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട ബോംബാക്രമണമെന്ന തരത്തിൽല പ്രചരിക്കുന്നത്. English Summary:
A viral video depicting powerful explosions in the night sky, accompanied by claims of it being footage of Iran-Israel conflict bombings, has been circulating. Investigations reveal this footage is actually from a gas cylinder truck explosion that occurred in Dharavi, Mumbai, and is not related to the ongoing geopolitical tensions.
Pages:
[1]