ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/9/ganesh-wife.jpg?w=1120&h=583കൊല്ലം ∙ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോൻ. 2014ൽ വിവാഹം കഴിഞ്ഞ ശേഷം ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. 2019ൽ വലിയ പ്രശ്നമുണ്ടായപ്പോഴും ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നു. എന്തുക്കൊണ്ടാണ് ഗണേഷ് കുമാറിനു പ്രശ്നമെന്ന് ലോകം മുഴുവൻ അറിയാമെന്നും ബിന്ദു മേനോൻ പറഞ്ഞു. അതേ സമയം, വ്യക്തിപരമായ കാര്യങ്ങളെ സൈബറിടങ്ങളിൽ പൈസ കൊടുത്ത് ആക്രമിക്കുകയാണെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞു.
What you should read next
[*] ‘ഗണേഷ് കുമാറിന്റെ ഭാര്യയെ മന്ത്രിയുടെ സ്റ്റാഫ് മർദിച്ചത് നിങ്ങൾ അറിഞ്ഞില്ലേ?’: ഗണേഷിനെതിരെ കെഎസ്‌യു Kollam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ശനിയാഴ്ചയാണ് സംഭവം. പ്രശ്‌നമുണ്ടായതിനു പിന്നാലെ ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ ശ്രീലേഖയെ വിളിച്ചാണ് ഉപദേശം തേടിയത്. കാര്യങ്ങള്‍ കേട്ടതിനു ശേഷം സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 112 ടോള്‍ ഫ്രീ നമ്പറില്‍വിളിക്കാനാണ് ശ്രീലേഖ നിര്‍ദേശിച്ചു. ഇതനുസരിച്ച് അവര്‍ 112 നമ്പറില്‍ വിളിച്ച് താനാരാണെന്നും എന്താണു പ്രശ്‌നമെന്നും അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും വീട്ടിലേക്കു കയറാന്‍ അനുവദിച്ചില്ല. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വാളകത്തെ വീട്ടിലേക്കു ഗണേഷ് കുമാറിന്റെ ഭാര്യ അറിയിപ്പില്ലാതെ എത്തിയതോടെയാണ് പ്രശ്‌നത്തിനു തുടക്കമായത്. അവിടെ ഉണ്ടായ കാര്യങ്ങളുടെ ഫോട്ടോ എടുത്തതോടെ ചിലര്‍ ഇടപെട്ട് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു.
∙ ‘ ചേച്ചി ഒന്ന് അടങ്ങ്, സാറിനൊരു തെറ്റുപറ്റി’ ; ആ സ്ത്രീയെ അവിടെ നിന്നു മാറ്റി
മന്ത്രിയുടെ കൂടെയുള്ള സുഹൃത്തുക്കളും ജീവനക്കാരും എനിക്ക് എതിരാണെന്ന് ബിന്ദു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഞാൻ പൂർണമായും ഒറ്റയ്ക്കാണ്. എനിക്ക് ഓർമയില്ലാത്ത ഒരു അമ്മയാണുള്ളത്. പല സ്ത്രീകളുടെയും പ്രശ്നം വച്ച് ഞാൻ വഴക്ക് കൂടും. ഞാൻ പല സ്ത്രീകളെയും വിളിച്ച് ഫയർ ചെയ്തിട്ടുണ്ട്. എനിക്ക് സംശയ രോഗമാണെന്നാണ് എന്റെ വീട്ടുകാരെ വിളിച്ചു പറയുന്നത്. ഞാൻ ആരോടും പറയാതെയാണ് വീട്ടിലേക്ക് പോയത്. അവിടെ പോയപ്പോൾ ബെഡ്റൂമിൽ ഞാൻ കണ്ടത് ഫോട്ടോയെടുക്കാൻ നോക്കി. അത് പറയാൻ പറ്റില്ല. അതിന്റെ എല്ലാ ചിത്രങ്ങളും എന്റെ കൈയ്യിലുണ്ട്. ഞാൻ മന്ത്രിയയെോ കൂടെയുള്ള ആളെയോ ഒന്നും ചെയ്യാൻ ശ്രമിച്ചില്ല. പക്ഷേ ഞാൻ ഫോട്ടൊയെടുക്കാൻ ശ്രമിച്ചു. ഞാൻ ഉടനെ ശ്രീലേഖ ചേച്ചിയെ വിളിച്ചു.
കൺട്രോൾ റൂമിൽ വിളിക്കാൻ ലേഖ ചേച്ചിയാണ് പറഞ്ഞത്. പ്രദീപ് എന്ന് പറഞ്ഞയാൾ വാതിൽ തുറക്കാൻ സമ്മതിച്ചില്ല. പൊലീസ് വരുന്നതിനു മുൻപ് സ്ത്രീയെ അവിടെ നിന്ന് മാറ്റി. ഗണേഷ് കുമാർ ഉള്ളിലേക്ക് ഓടി. പൊലീസ് വന്ന് യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചു. ചേച്ചി ഒന്ന് അടങ്ങ് സാറിനൊരു തെറ്റുപറ്റി പോയെന്ന് മന്ത്രിയുടെ സ്റ്റാഫായ മനോജ് പറഞ്ഞു. മനോജ് എന്റെ കാലിൽ വീണു. ഇതിന്റെയെല്ലാം തെളിവ് എന്റെ കൈയ്യിലുണ്ട്. മന്ത്രി എന്നെ രണ്ട് മാസമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്നോട് ഒരു മാപ്പ് പറഞ്ഞിരുന്നുവെങ്കിൽ ഞാനൊന്നും പറയില്ലായിരുന്നു. അതൊന്നും ചെയ്യാതെയാണ് എനിക്കെതിരെ വാർത്താ സമ്മേളനം നടത്തിയത്. മുഖ്യമന്ത്രിയുടെ മകളെ വിളിച്ചും ഞാൻ കാര്യം അറിയിച്ചിരുന്നു’’ – ബിന്ദു മേനോൻ പറഞ്ഞു.ADVERTISEMENT Go AD-FREE
∙ ‘പ്രണയമില്ലാത്തവർ പൊട്ടൻ, നെഹ്റുവിനും വാജ്പേയിക്കും പ്രണയമുണ്ടായിരുന്നു’ ഗണേഷ് കുമാർ
കോൺഗ്രസും യുഡിഎഫും നടത്തുന്ന രാഷ്ട്രീയമാണതെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ‘ ബിജെപിയും ഇതിൽ പങ്കാളിയാണ്. പത്തനാപുരം നിയോജക മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് പ്രസക്തിയില്ല. 2001ൽ പറയാത്ത അസഭ്യങ്ങളില്ല. അന്ന് ഭാര്യയായിരുന്ന സ്ത്രീ 25 പേജുള്ള പുസ്തകം അടിച്ചാണ് തനിക്കെതിരെ വിതരണം ചെയ്തതെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘‘ഇതൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല. ഗണേഷ് കുമാറിനു പ്രണയമുണ്ടോ എന്ന ചോദ്യം മാധവിക്കുട്ടിക്ക് പ്രണയം ഉണ്ടോയെന്ന് ചോദിക്കും പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവൻ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്റുവിന് പ്രണയമുണ്ടായിരുന്നു. വാജ്പേയിക്ക് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചല്ലേ കല്യാണം കഴിച്ചത്.ADVERTISEMENT Go AD-FREE
എപ്പോഴും ശത്രുക്കൾ വീട്ടിനുള്ളിൽ നിന്നാണ്. കെഎസ്ആർടിസി ജീവനക്കാർ ഒന്നടങ്കം എന്നോടൊപ്പം നിൽക്കുകയാണ്
ആരാണ് ശ്രീലേഖ ? അവർക്ക് മേയറാകാൻ പറ്റാത്തതിന്റെ കുശുമ്പാണ്. അവർ ബിജെപിയും ഞാൻ എൽഡിഎഫും ആണ്. വട്ട് മൂത്താൽ ആർക്കും 112ൽ വിളിക്കാം. ഞാൻ വൻഭൂരിപക്ഷത്തിൽ ജയിക്കും. വീടിന്റെ അകത്തുള്ള കാര്യം മാധ്യമങ്ങളോട് പറയേണ്ടെന്ന് കരുതി. എല്ലാവർക്കും പ്രണയമുണ്ട്. ചിലർ ഒളിച്ചുവയ്ക്കുന്നു, ചിലർ പരസ്യമായി പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രണയമുണ്ടായിരുന്നത് ജവഹർലാൽ നെഹ്റുവിനാണ് ’’ – ഗണേഷ് കുമാർ പറഞ്ഞു. ADVERTISEMENT GO AD-FREE
JUST IN
[*]
1 HOUR 11 MINUTES AGO ‘പ്രശ്നങ്ങളുണ്ടായിട്ടും എന്തിന് പ്രസംഗം തുടർന്നു?’; വിജയ്ക്ക് വീണ്ടും സിബിഐ നോട്ടിസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 22 MINUTES AGO ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 41 MINUTES AGO കോട്ടയത്ത് വാടക വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Ganesh Kumar\“s Wife\“s Complaint: K.B. Ganesh Kumar\“s wife\“s complaint to the police, reportedly on R. Sreelalekha\“s advice, after an incident at their Valakom residence where police were denied entry.
Pages:
[1]