Chikheang Publish time 1 hour(s) ago

‘പ്രശ്നങ്ങളുണ്ടായിട്ടും എന്തിന് പ്രസംഗം തുടർന്നു?’; വിജയ്ക്ക് വീണ്ടും സിബിഐ നോട്ടിസ്

https://img-mm.manoramaonline.com/content/dam/mm/mo/photo-gallery/day-in-pictures-2025/december-18/vijay-speech.jpg?w=1120&h=583



ചെന്നൈ ∙ കരൂർ ദുരന്തത്തിൽ തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാർച്ച് 10ന് ഹാജരാകാനാണ് നിർദേശം. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിജയ്ക്ക് സിബിഐ സമൻസ് അയച്ചത്.

ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്. നിശ്ചയിച്ചതിലും ഏഴു മണിക്കൂറിലധികം വൈകി വിജയ് വേദിയിലേക്ക് എത്തിയത് എന്തുകൊണ്ട്, വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്, തിരക്ക് ഒഴിവാക്കി ആളുകളെ പിരിച്ചുവിടാൻ ഒരു പാർട്ടി അധ്യക്ഷൻ എന്ന നിലയിലും സൂപ്പർ താരം എന്ന നിലയിലും വിജയ് എന്ത് നടപടികൾ സ്വീകരിച്ചു, സംഭവത്തിനു ശേഷം എന്തുകൊണ്ടാണ് അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത് എന്നീ കാര്യങ്ങളാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.
What you should read next

[*] ‘ജനനായകൻ’ എന്നെത്തും?; തീരുമാനം ഇന്നുണ്ടാകുമോ?, സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി സിനിമ കാണും Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്‌സൺ ദേവാശീർവാദം ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിജയ്‌യെ ചോദ്യം ചെയ്യുന്നതിനെതിരെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിമർശനങ്ങളും സമ്മർദ തന്ത്രമെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.
JUST IN

[*]
2 MINUTES AGO ‘പ്രശ്നങ്ങളുണ്ടായിട്ടും എന്തിന് പ്രസംഗം തുടർന്നു?’; വിജയ്ക്ക് വീണ്ടും സിബിഐ നോട്ടിസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
32 MINUTES AGO കോട്ടയത്ത് വാടക വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
50 MINUTES AGO അമ്മയോടൊപ്പം‌ സ്കൂട്ടറിൽ പോകുമ്പോൾ വാഹനാപകടം; 5 വയസ്സുകാരിക്ക് ദാരുണാന്ത്യം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Vijay Summoned Again by CBI : Vijay has received another CBI notice regarding the Karur tragedy and is summoned for questioning on March 10th. The investigation focuses on the circumstances of the incident and Vijay\“s actions.
Pages: [1]
View full version: ‘പ്രശ്നങ്ങളുണ്ടായിട്ടും എന്തിന് പ്രസംഗം തുടർന്നു?’; വിജയ്ക്ക് വീണ്ടും സിബിഐ നോട്ടിസ്