‘സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് ഏക പരിഹാരം; പശ്ചിമേഷ്യയിലെ സംഭവങ്ങൾ വലിയ ആശങ്ക’
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/9/jaishankar-rajyasbha.jpg?w=1120&h=583ന്യൂഡൽഹി ∙ പശ്ചിമേഷ്യൻ സംഘർഷത്തിൽ സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് ഏക പരിഹാരമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ നമുക്കെല്ലാവർക്കും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ വർദ്ധിച്ചുവരുന്ന യുദ്ധസാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് രാജ്യം ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സൈനിക നടപടികൾക്ക് പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ജയശങ്കർ പറഞ്ഞു.
What you should read next
[*] മുജ്തബ ഖമനയിക്ക് എതിരെ ഇറാനിൽ പ്രതിഷേധം; മുദ്രാവാക്യവുമായി സ്ത്രീകളും – വിഡിയോ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആയിരുന്നു ജയശങ്കർ രാജ്യസഭയെ അഭിസംബോധന ചെയ്തത്. പ്രസ്താവന മാത്രമല്ല ചർച്ച വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജയശങ്കർ പറഞ്ഞു. സംഘർഷ മേഖലയിൽ നിന്ന് ഇതുവരെ 67,000 ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തി. ഫെബ്രുവരി 20ന് തന്നെ ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കണമെന്നും, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘർഷം ലഘൂകരിക്കാൻ കഴിയൂ എന്നും ജയശങ്കർ ആവർത്തിച്ചു. യുദ്ധം കാരണം ആഗോള വിതരണ ശൃംഖലയിൽ ഗുരുതരമായ തടസങ്ങൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സാമ്പത്തിക മേഖലയെ ബാധിക്കുന്ന കാര്യമാണെന്നും ജയശങ്കർ പറഞ്ഞു.
പ്രധാനമന്ത്രി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പശ്ചിമേഷ്യ സുസ്ഥിരമായി തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നത്. ദേശീയ സുരക്ഷ ഉറപ്പാക്കും. ടെഹ്റാനിലെ ഇന്ത്യക്കാർക്ക് മാർഗനിർദേശം നൽകി. ഇറാനിലെ ഇന്ത്യൻ എംബസി പൂർണമായും പ്രവർത്തനക്ഷമമാണ്. ചിലർ എംബസിയുടെ നിർദേശങ്ങൾ അവഗണിച്ചുവെന്നും ജയശങ്കർ പറഞ്ഞു. ADVERTISEMENT Go AD-FREE
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sansad_tv എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN
[*]
4 MINUTES AGO Live ‘സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് ഏക പരിഹാരം; പശ്ചിമേഷ്യയിലെ സംഭവങ്ങൾ വലിയ ആശങ്ക’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
5 MINUTES AGO കറുത്ത ഞായർ! ഇറാന്റെ എണ്ണ റിഫൈനറികൾ തകർത്ത് ഇസ്രയേൽ; കലികയറി യുഎസ്, ‘അതു നല്ല ബുദ്ധിയല്ല, പ്രസിഡന്റിന് ഇഷ്ടമല്ല’ Economy
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
24 MINUTES AGO സിഗരറ്റ് നൽകാന്‍ വൈകി; ജീവനക്കാരനെ ക്രൂരമായി മർദിച്ച് മൂന്നംഗസംഘം– വിഡിയോ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Parliament Updates: External Affairs Minister S. Jaishankar emphasizes dialogue and diplomacy as the sole solutions to the West Asian conflict, addressing concerns in the Rajya Sabha. India\“s stance favors diplomatic discussions over military action in escalating situations like the Israel-Iran conflict.
Pages:
[1]