സിഗരറ്റ് നൽകാന്‍ വൈകി; ജീവനക്കാരനെ ക്രൂരമായി മർദിച്ച് മൂന്നംഗസംഘം– വിഡിയോ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/9/kochi-attack-cigarette.jpg?w=1120&h=583കൊച്ചി ∙ സിഗരറ്റ് നൽകാൻ വൈകിയതിനു ജീവനക്കാരനായ യുവാവിനു ക്രൂരമർദനം. ഇന്നലെ വൈകിട്ട് വൈറ്റിലയ്ക്ക് സമീപമുള്ള കടയിലായിരുന്നു മൂന്നംഗ സംഘത്തിന്റെ അതിക്രമമുണ്ടായത്. പാലക്കാട് സ്വദേശിയായ ജീവനക്കാരനാണ് മർദനമേറ്റത്. ഇയാളെ മൂന്നംഗ സംഘം മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത കടവന്ത്ര പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.
What you should read next
[*] മണൽ കടത്തിയിരുന്ന സംഘം പൊലീസിനെക്കണ്ട് കടന്നുകളഞ്ഞു; മണൽ കടത്തിയ തോണി തകർത്ത് പൊലീസ് Kasargod
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇന്നലെ വൈകിട്ട് കടയിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും എടുത്തു നൽകാൻ വൈകിയതാണ് പ്രകോപനം എന്നാണ് വിവരം. ഇതോടെ കടയ്ക്കുള്ളിൽ കയറിയ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടിയും ഇടിച്ചും ആക്രമിച്ചു. തടയാൻ ശ്രമിച്ചതിനു മറ്റു ജീവനക്കാരേയും പിടിച്ചു തള്ളുന്നതും മറ്റും കാണാം. തെറി വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. ഇത് ഏറെ നേരം നീണ്ടു നിന്നെങ്കിലും ചുറ്റും കൂടിയവരാരും തടയാൻ ശ്രമിച്ചുമില്ല.
View this post on Instagram
A post shared by Manorama Online (@manoramaonline)
പാലക്കാട് സ്വദേശി കൊച്ചിയിൽ വന്ന് അധികം കളിക്കണ്ട, തങ്ങള്‍ നാട്ടുകാരാണ് തുടങ്ങിയ കാര്യങ്ങളും അക്രമികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒടുവിൽ മര്‍ദനമേറ്റ ചെറുപ്പക്കാരനെ കൊണ്ടു തന്നെ സിഗരറ്റ് എടുപ്പിച്ച് അത് കത്തിച്ചു വലിച്ചാണ് മൂന്നംഗ സംഘം സ്ഥലം വിട്ടത്. ഇതിനിടെ ഭീഷണിയും മുഴക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
JUST IN
[*]
26 SECONDS AGO സിഗരറ്റ് നൽകാന്‍ വൈകി; ജീവനക്കാരനെ ക്രൂരമായി മർദിച്ച് മൂന്നംഗസംഘം– വിഡിയോ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
9 MINUTES AGO LIVE –GOLD PRICE സ്വർണവില എണ്ണയിൽ തെന്നിത്തെന്നി കൂടുതൽ താഴ്ചയിലേക്ക്; കേരളത്തിൽ ഇന്നും വൻ ഇടിവ്, യുദ്ധം നീണ്ടാൽ പവൻ ലക്ഷത്തിനും താഴേക്ക് Commodity
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
12 MINUTES AGO ആഴത്തിൽ ഇറാൻ നിർമ്മിച്ച വമ്പൻ \“മിസൈൽ സിറ്റികൾ\“, വർഷങ്ങളോളം പോരാടാൻ സഹായം: പക്ഷേ ആ സുരക്ഷാ കവചം ഇപ്പോൾ മരണക്കെണിയാകുന്നുവോ? Defence
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Brutal Beating for Delayed Cigarette Delivery : A young employee was brutally beaten for a delayed cigarette delivery in Vytila, Kochi. CCTV footage captures the shocking assault, and police are investigating the perpetrators.
Pages:
[1]