മുതലാളി സഞ്ജു ഫാൻ; ഇന്ത്യ ഫൈനലിൽ ജയിച്ചപ്പോൾ 63 ജീവനക്കാർക്കും 2,000 രൂപ വീതം; സെമിയിൽ 1000, ക്വാർട്ടറിൽ 500
https://img-mm.manoramaonline.com/content/dam/mm/mo/archive/sports/cricket/images/2026/3/9/sanju-samson-0903.jpg?w=1120&h=583കോട്ടയം ∙ ട്വന്റി 20 യിലെ ഇന്ത്യൻ വിജയങ്ങൾ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും പാമ്പാടിയിലെയും ഫിയ ഗാർമെന്റ്സിൽ കുറച്ചുകൂടി സ്പെഷലാണ്. സഞ്ജു സാംസൺ ഫാനാണ് കടയുടമ നിതിൻ ബാബു. ഇന്ത്യ ജയിച്ചതോടെ 2,000 രൂപ വീതമാണു ജീവനക്കാർക്ക് നിതിന്റെ സമ്മാനം. ഒന്നും രണ്ടും തൊഴിലാളികൾക്കല്ല 63 പേർക്ക്. ക്വാർട്ടർ ഫൈനലിൽ സഞ്ജു പ്ലെയർ ഓഫ് ദ് മാച്ച് ആകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ കടയിലെ എല്ലാ ജീവനക്കാർക്കും 500 രൂപ സമ്മാനം നൽകിയിരുന്നു. സെമി ഫൈനലിൽ സഞ്ജുവിന്റെ ചിറകിൽ ഇന്ത്യ ഇംഗ്ലിഷ് കരുത്തിനെ മറികടന്നതോടെ സന്തോഷം ഇരട്ടിച്ചു! എല്ലാ ജീവനക്കാർക്കും 1000 രൂപയും നൽകി.
English Summary:
A unique celebration at Fia Garments in Pampady, Kottayam, where owner Nitin Babu, a Sanju Samson fan, awarded bonuses to all 63 employees following India\“s T20 victories. These significant financial rewards reflect Nitin\“s appreciation and excitement for the team\“s performance.
Pages:
[1]