ആശ്രയം മാറ്റിനി ഷോകൾ മാത്രം, ക്ലൈമാക്സ് കാണാതെ ഓടേണ്ടി വന്നവർ; പെരുമ്പളത്തിന് ഇനി ‘സെക്കൻഡ് ഷോ’ കാലം
https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2026/3/6/perumbalam-bridge2.jpg?w=1120&h=583പെരുമ്പളം ∙ പാലം വന്നതോടെ പെരുമ്പളത്തിന് ഇനി ‘സെക്കൻഡ് ഷോ’ കാലം. ഇത്രയും കാലം സിനിമ കാണാൻ കൊച്ചിക്കും ചേർത്തലയ്ക്കും പോകുന്ന ദ്വീപുവാസികൾക്ക് മാറ്റിനി ഷോകൾ മാത്രമായിരുന്നു ആശ്രയം.
കായലിലെ ബോട്ട് സർവീസ് അവസാനിക്കും മുൻപ് തിരിച്ചെത്തണമെന്നതിനാൽ ക്ലൈമാക്സ് പോലും കാണാതെ ധൃതിയിൽ തിയറ്ററിൽ നിന്ന് ഓടേണ്ടി വന്നവർ ദ്വീപിലുണ്ട്. പാലം വന്നതോടെ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി കൊച്ചിയിലെ തിയറ്ററുകളിൽ നിന്ന് സെക്കൻഡ് ഷോ കണ്ട് ആർപ്പുവിളിച്ച് നാട്ടുകാർ ദ്വീപിലെത്തി.
What you should read next
[*] പെരുമ്പളം പാലം കാണാൻ സഞ്ചാരികളുടെ തിരക്ക്; പാലത്തിന് മുകളിൽ ഉത്സവ പ്രതീതി, ഗതാഗതവും കുരുങ്ങി Alappuzha
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സ്വന്തമായി വാഹനം ഇല്ലാത്തവർ കുടുംബസമേതം ടാക്സികൾ ബുക്ക് ചെയ്താണ് പാലത്തിലൂടെ കന്നി രാത്രിയാത്ര ആഘോഷമാക്കിയത്. ദ്വീപിലെ വീടുകളിലേക്ക് വിരുന്നുകാർ വന്നാൽ ബോട്ടിന്റെയും ജങ്കാറിന്റെയും സമയം നോക്കി, വിശേഷങ്ങൾ മുഴുവൻ പറയാതെ മടങ്ങിയിരുന്നവർക്ക് ഇനി സാവധാനം മടങ്ങിയാൽ മതിയെന്ന ആശ്വാസം പാലം നൽകി.
ദ്വീപിൽ നിന്നു സംഘടനകളുടെയും സൗഹൃദക്കൂട്ടായ്മകളുടെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ വാഹനം ബുക്ക് ചെയ്ത് എറണാകുളത്തേക്ക് ഉൾപ്പെടെ യാത്ര ചെയ്തവരുണ്ട്. പാലം കാണാൻ ദ്വീപിന് പുറത്തു നിന്നുള്ള ഇതര ജില്ലക്കാർ ഉൾപ്പെടെ കുടുംബമായും കൂട്ടമായുമൊക്കെ വാഹനമെടുത്ത് വരുന്നുണ്ട്.
ADVERTISEMENT Go AD-FREE
ബോട്ടുകൾ പതിവുപോലെ
പെരുമ്പളം ∙ പാലം വന്നെങ്കിലും പെരുമ്പളത്തേക്ക് ഉൾപ്പെടെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പതിവ് ബോട്ട് സർവീസുകൾ ഇന്നലെ നടന്നു. ദ്വീപിൽ നിന്നും വിവിധ സ്ഥലത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ ഇന്നലെ ഉണ്ടായില്ല. ഒരാഴ്ചയ്ക്കുള്ളിൽ ഇതു ക്രമീകരിക്കും. ശനിയാഴ്ച ഇതിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. ദ്വീപിന്റെ വടക്കേ അറ്റത്തിലാണ് പാലം വന്നിരിക്കുന്നത്. ദ്വീപിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വാഹനം ഇല്ലാത്തവർക്ക് പാലത്തിലേക്കും മറുകരയിലേക്കും എത്താൻ ബോട്ട്, വാഹന സൗകര്യങ്ങൾ ഏർപ്പാടാക്കണമെന്ന ആവശ്യവുമുണ്ട്. English Summary:
Perumpalam bridge has brought a new era of \“second shows\“ to the island, allowing residents to enjoy late-night movie screenings in Kochi and Cherthala without the previous time constraints of boat services. This newfound connectivity also eases the journey for visitors and allows islanders to extend their social gatherings and return home at their leisure.
Pages:
[1]